ഓർമാ ഇന്റർനാഷനലിന്റെ നേതൃത്വത്തിൽ ഗ്രാൻഡ് പേരന്റ്സ് ഡേ
Mail This Article
ഫിലഡൽഫിയ ∙ ഓർമാ ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ ഗ്രാന്റ് പേരന്റ്സ് ഡേ സെപ്റ്റംബർ 21ന് ആഘോഷിക്കുമെന്ന് ഓർമാ ഇന്റർനാഷനൽ ഫിലഡൽഫിയ ചാപ്റ്റർ പ്രസിഡന്റ് ഷൈലാ രാജൻ അറിയിച്ചു. ചാപ്റ്ററിന്റെ പുതിയ ഭരണസമിതിയുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടത്തും.
സെപ്റ്റംബർ 21ന് ഓർമാ ഇന്റർനാഷനൽ ലോകവ്യാപകമായി ഗ്രാന്റ് പേരന്റ്സ് ഡേ ആഘോഷിക്കുമെന്ന് ഓർമാ ഇന്റർനാഷനൽ ഭാരവാഹികളും അറിയിച്ചു. അനുഭവ സമ്പത്തിന്റെ കരുത്തിൽ ലോക ഗതികളെ സന്മാർഗത്തിൽ ഉറപ്പിയ്ക്കുന്നതിന് ഗ്രാന്റ് പേരന്റ്സിന്റെ പ്രസക്തി മറ്റാരെക്കാളും മലയാള ശീലങ്ങളിൽ പതിഞ്ഞിട്ടുള്ളതാണെന്ന് ആമുഖ പ്രസംഗത്തിൽ ട്രസ്റ്റീ ബോഡ് ചെയർമാൻ ജോസ് ആറ്റുപുറം പറഞ്ഞു. പ്രസിഡന്റ് ജോർജ് നടവയൽ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ വിൻസന്റ് ഇമ്മാനുവേൽ, ജോസ് തോമസ്, അലക്സ് തോമസ്, റോഷൻ പ്ളാമൂട്ടിൽ, അരുൺ കോവാട്ട്, അലക്സ് അബ്രാഹം, സർജന്റ് ബ്ലസ്സൻ മാത്യൂ, റോബർട് ജോൺ അരീച്ചിറ, ജൊ തോമസ്, എയ്മ്‌ലിൻ തോമസ്, ജിത് ജേ, ലീതൂ ജിതിൻ, സെബിൻ സ്റ്റീഫൻ, മറിയാമ്മ ജോർജ്, സിനോജ് അഗസ്റ്റിൻ വട്ടക്കാട്ട്, ജോയി തട്ടാർകുന്നേൽ, സേവ്യർ ആന്റണി എന്നിവർ പ്രസംഗിച്ചു.