ടെറൻസൺ തോമസും ജോയി ഇട്ടനും ലോക കേരള സഭാംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു
Mail This Article
ന്യൂയോർക്ക് ∙ നാലാം ലോക കേരള സഭയിലേക്ക് വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷന്റെ പ്രതിനിധികൾ ആയ ടെറൻസൺ തോമസും ജോയി ഇട്ടനും തിരഞ്ഞെടുക്കപ്പെട്ടു. ജോയി ഇട്ടൻ ഇത് മൂന്നാം തവണയാണ് ലോക കേരള സഭാംഗമായി തിരഞ്ഞെടുക്കപ്പെടുന്നത്. അമേരിക്കയിലും കേരളത്തിലും നിരവധി സംഘടനകളില്‍ നിര്‍ണായക സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള ജോയി ഇട്ടന്‍ വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ രണ്ട് ടെം പ്രസിഡന്റ്, ഫൊക്കാനാ കണ്‍വന്‍ഷന്റെ ദേശീയ കോര്‍ഡിനേറ്ററായും, കമ്മറ്റി മെമ്പറായും, ട്രഷറർ, എക്സി. വൈസ് പ്രസിഡന്റ് ആയും പ്രവർത്തിച്ചിട്ടുണ്ട്. .
ഫൊക്കാനയുടെ മുൻ സെക്രട്ടറിയും, ജോയിന്റ് സെക്രട്ടറി, ട്രസ്റ്റീ ബോർഡ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച ടെറൻസൺ തോമസ് അമേരിക്കൻ മലയാളികളുടെ ഇടയിൽ ഏവർക്കും സുപരിചിതനാണ്. ഇടതുപക്ഷ ചിന്താഗതിക്കനരനായ അദ്ദേഹമാണ് അമേരിക്കയിൽ ഇടതുപക്ഷ ചിന്താഗതിക്കാരുടെ സംഘടനായ ആർട്ട് ഓഫ് ലൗവേഴ്സിന്റെ തുടക്കക്കാരൻ.അമേരിക്കയിലും കേരളത്തിലും പല സംഘടനകളില്‍ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള ടെറൻസൺ തോമസ് സ്കൂൾ, കോളേജ് കാലഘട്ടത്തിൽ കേരളത്തിൽ എസ് എഫ് ഐ പ്രസ്ഥാനത്തിന്റെ സജീവ സാനിധ്യം ആയിരുന്നു.