ADVERTISEMENT

ഫിലഡൽഫിയ ∙ സെന്‍റ് തോമസ് സിറോമലബാര്‍ പള്ളിയിലെ മതബോധന വിദ്യാർഥികളുടെ നേതൃത്വത്തില്‍ തയാറാക്കിയ സി.സി.ഡി വാര്‍ഷികപതിപ്പ് പ്രകാശനം ചെയ്തു . ഹൈസ്കൂള്‍ വിദ്യാർഥികളാണ് ബൈബിളിലെ പ്രധാനപ്പെട്ട ആശയങ്ങളും, കഥകളും, സഭാപഠനങ്ങളും, പ്രാർഥനകളും, വിശുദ്ധരുടെ ജീവിതസാക്ഷ്യങ്ങളും വരകളായും, കവിതകളായും, ലേഖനങ്ങളായും, സി.സി.ഡി പ്രോഗ്രാമുകളുടെ ചിത്രങ്ങളായും അവതരിപ്പിച്ചിരിക്കുന്നത്. 

ചിത്രത്തിന് കടപ്പാട്: ജോസ് തോമസ്
ചിത്രത്തിന് കടപ്പാട്: ജോസ് തോമസ്
ചിത്രത്തിന് കടപ്പാട്: ജോസ് തോമസ്
ചിത്രത്തിന് കടപ്പാട്: ജോസ് തോമസ്

ദിവ്യബലിക്കുശേഷം കൈക്കാരന്മാരായ ജോജി ചെറുവേലില്‍, ജോസ് തോമസ്, സജി സെബാസ്റ്റ്യന്‍, ജെറി കുരുവിള, പോളച്ചന്‍ വറീദ്, സണ്‍ഡേ സ്കൂള്‍ പ്രിന്‍സിപ്പാള്‍ ജേക്കബ് ചാക്കോ, വൈസ് പ്രിന്‍സിപ്പാള്‍ ജോസ് മാളേയ്ക്കല്‍, പി. ടി. എ. പ്രസിഡന്‍റ് ജോബി കൊച്ചുമുട്ടം, മതാധ്യാപകര്‍, മാതാപിതാക്കള്‍ എന്നിവരെ സാക്ഷിയാക്കി ഇടവക വികാരി റവ. ഡോ. ജോര്‍ജ് ദാനവേലില്‍ സി.സി.ഡി. ഇയർബുക്ക് പ്രകാശനം ചെയ്തു. പുതുമകളേറെയുള്ള ഇയർബുക്ക് 2024 തയാറാക്കാന്‍ കഠിനാധ്വാനം ചെയ്ത സ്റ്റുഡന്‍റ് എഡിറ്റര്‍മാരായ ബ്രിയാന കൊച്ചുമുട്ടം, ഹാന്നാ ജെയിംസ്, ജയ്ക്ക് ബെന്നി എന്നിവരെയും സ്റ്റാഫ് എഡിറ്ററായി നേതൃത്വം നല്‍കിയ മതാധ്യാപകന്‍ ജോസ് മാളേയ്ക്കലിനെയും ഫാ. ദാനവേലില്‍ അഭിനന്ദിക്കുകയും, പ്രശംസാഫലകങ്ങള്‍ സമ്മാനിച്ച് തദവസരത്തില്‍ ആദരിക്കുകയും ചെയ്തു.

ചിത്രത്തിന് കടപ്പാട്: ജോസ് തോമസ്
ചിത്രത്തിന് കടപ്പാട്: ജോസ് തോമസ്

മതബോധനസ്കൂള്‍ പി. ടി. എ. മുന്‍കൈ എടുത്തു തയാറാക്കിയ ഇയർബുക്ക് 2024 എഡിറ്റോറിയല്‍ കമ്മിറ്റിയില്‍ എഡിറ്റര്‍മാരോടൊപ്പം സി.സി.ഡി കുട്ടികളായ അലന്‍ ജോസഫ്, ഗ്ലോറിയ സന്തോഷ്, സാവിയോ സെബാസ്റ്റ്യന്‍, സ്വപ്ന കളപറംബത്ത്, പി. ടി. എ. ഭാരവാഹികളായ ജോബി കൊച്ചുമുട്ടം, പ്രീതി സിറിയക്ക്, ഗീത ജോസ്, ഷോണിമ മാറാട്ടില്‍, മൈക്ക് കട്ടിപാറ, മതാധ്യാപകരായ ജോസഫ് ജയിംസ്, ജോസ് തോമസ്, ജയിന്‍ സന്തോഷ്, ലീനാ ജോസഫ് എന്നിവര്‍ ഇയർബുക്ക് മനോഹരമാക്കുന്നതില്‍ സഹായികളായി.

English Summary:

Sunday School Yearbook Published in Philadelphia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com