യുഎസ് പ്രൈമറി ജയിച്ച് ഇന്ത്യൻ വംശജൻ സുഹാസ് സുബ്രഹ്മണ്യം
Mail This Article
×
വാഷിങ്ടൻ ∙ യുഎസ് കോൺഗ്രസിന്റെ ജനപ്രതിനിധിസഭയിലേക്കു മത്സരിക്കാനുള്ള ഉൾപാർട്ടി വോട്ടെടുപ്പിൽ (പ്രൈമറികൾ) വെർജീനിയയിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രതിനിധിയായി ഇന്ത്യൻ വംശജനായ സുഹാസ് സുബ്രഹ്മണ്യം (37) വിജയിച്ചു. 11 പേരെ പരാജയപ്പെടുത്തിയാണ് സുഹാസിന്റെ വിജയം.റിപ്പബ്ലിക്കൻ പാർട്ടിയുടെ മൈക്ക് ക്ലാൻസിയെയാണ് സുഹാസ് നേരിടേണ്ടത്.
വെർജീനിയ ജനറൽ അസംബ്ലിയിലേക്ക് 2019 ലും സ്റ്റേറ്റ് സെനറ്റിലേക്ക് 2023 ലും വിജയിച്ചിട്ടുണ്ട്. ബെംഗളൂരുവിൽ നിന്ന് കുടിയേറിയ ദമ്പതികളുടെ മകനായി ഹൂസ്റ്റണിൽ ആണ് സുഹാസ് ജനിച്ചത്. 2015 ൽ ബറാക് ഒബാമ പ്രസിഡന്റായപ്പോൾ വൈറ്റ്ഹൗസിൽ ടെക്നോളജി നയ ഉപദേശകനായിരുന്നു.
English Summary:
Indian-American Suhas Subramanyam wins Democratic Primary
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.