ADVERTISEMENT

ഇർവിങ്(ഡാലസ്) ∙  ഇർവിങ് ഡിഎഫ് ഡബ്ല്യൂ ഇന്ത്യൻ ലയൺസ്‌ ക്ലബിന്റെ 2024–2025 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. മുൻ പ്രസിഡന്റ് ഡോ. അഞ്ചു ബിജിലിയെ പുതിയ വർഷത്തേക്ക് പ്രസിഡന്റായി വീണ്ടും ഐക്യകണ്ഠേന തിരഞ്ഞെടുത്തു. വൈസ് പ്രസിഡൻറ്മാരായി രാജു കാറ്റാടി, എ.വി.  തോമസ് എന്നിവരെയും സെക്രട്ടറിയായി മാത്യു ഇട്ടുപ്പ്‌ , ട്രഷററായി  റോയ്‌ ചിറയൽ എന്നിവരെയും തിരഞ്ഞെടുത്തു.

irving-dfw-indian-lions-club-new-leadership1
irving-dfw-indian-lions-club-new-leadership2

ഇർവിങ്  പസന്ത്‌  റസ്റ്റോറൻന്റിൽ  നടന്ന മീറ്റിങ്ങിലാണ് ഈ തിരഞ്ഞെടുപ്പ് നടന്നത് .അഞ്ച് പ്രൈമറി ക്ലിനിക് ലയൺസ്‌ ക്ലബിന്റെ കീഴിൽ പ്രവർത്തിക്കുന്നു. ഇൻഷുറൻസ് ഇല്ലാത്തവർക്ക് വളരെ കുറഞ്ഞ ചിലവിൽ ഡോക്ടർ വിസിറ്റ്. ലാബ് വർക്ക് ചെയ്യുവാനും ഈ ക്ലിനിക്ക് മുഖേന സാധിക്കും.

irving-dfw-indian-lions-club-new-leadership3

2023–2024 വർഷത്തിൽ 3567 മണിക്കൂർ ലയൺസ് ക്ലബ് ചാരിറ്റി പ്രവർത്തനം നടത്തുകയും ആളുകൾക്ക് ഇതുമൂലം പ്രയോജനം ലഭിക്കുകയും ചെയ്തു.  ഡോക്ടർ ജോൺ ജോസഫ് ക്ലിനിക്കുകളുടെ മെഡിക്കൽ ഡയറക്ടറായി പ്രവർത്തിക്കുന്നു .

ഈ പ്രോഗ്രാമിനോട്  അനുബന്ധിച്ച് വാർഷിക ആഘോഷവും ഫാമിലി നൈറ്റും  സംഘടിപ്പിച്ചു.  പിസിസി ജോൺ പിഡിജി ബിൽസ് സ്മിതർമാൻ എന്നിവർ പങ്കെടുത്തു. 2023 –2004 കാലഘട്ടത്തിൽ വിവിധ തലങ്ങളിൽ പ്രവർത്തിച്ചവർക്ക് അവാർഡുകൾ വിതരണം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് ആയി കാമിനി രവിചന്ദ്രനും ലിയോ  ക്ലബ് പ്രസിഡന്റായി റയാൻ കാറ്റാടിയെയും തിരഞ്ഞെടുത്തു. റെയ്‌ച്ചൽ മാത്യു എം.സിയായിരുന്നു സെക്രട്ടറി ജോജോ പോളി നന്ദി പറഞ്ഞു.

English Summary:

Nerw Leadership for Irving DFW Indian Lions Club

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com