ADVERTISEMENT

ലോങ് ഐലൻഡ്∙ ലോങ് ഐലൻഡിലെ നെയിൽ സലൂണിലേക്ക് മിനി വാൻ ഇടിച്ച് കയറി നാല് പേർ മരിച്ചു.  ഒൻപത് പേർക്ക് പരുക്കേറ്റതായി ഡീർ പാർക്ക് ഫയർ ഡിപ്പാർട്ട്‌മെന്‍റിലെ ഡൊമിനിക് അൽബനീസ് അറിയിച്ചു.  പരുക്കേറ്റവരെ ഉടൻ തന്നെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകട കാരണം വ്യക്തമല്ല. അബോധാവസ്ഥയിലായ മിനിവാൻ ഡ്രൈവറെയും ആശുപത്രിയിൽ  പ്രവേശിപ്പിച്ചിട്ടുണ്ട്.  അപകടസമയത്ത് മറ്റാരെങ്കിലും വാഹനത്തിൽ ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുകയാണ്. 

ലോങ് ഐലൻഡിലെ ഡീർ പാർക്കിലെ ചെറിയ ഷോപ്പിങ് ഏരിയയിൽ അഞ്ച് സ്റ്റോറുകൾക്കിടയിലാണ് നെയിൽ സലൂൺ സ്ഥിതിചെയ്യുന്നത്. 

English Summary:

US: 4 killed, 9 injured after mini van crashes into Long Island nail salon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com