ADVERTISEMENT

നയാഗ്ര∙  നയാഗ്ര പാന്തേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് 2024-2025 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡെന്നി കണ്ണൂക്കാടനാണ് പുതിയ ക്ലബ് പ്രസിഡന്‍റ്. സെക്രട്ടറിയായി നിഖിൽ ജേക്കബ് അബ്രഹാം, വൈസ് പ്രസിഡന്‍റായി തോമസ് ഫിലിപ്പ്, ട്രഷററായി ബിപിൻ സെബാസ്റ്റ്യൻ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. നയാഗ്ര ഫാൾസിലെ റമദാ ഹോട്ടലിൽ വെച്ച് നടന്ന യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ലൈജു ലൂക്കോസ് ആണ് പുതിയ ഡയറക്ടർ ബോർഡ് ചെയർമാൻ.

ലിറ്റി ലൂക്കോസ് (ജോയിന്‍റ് സെക്രട്ടറി), ജേക്കബ് പച്ചിക്കര (ജോയിന്‍റ് ട്രഷറർ), ജാക്സൺ ജോസ് (പി.ആർ.ഒ), തങ്കച്ചൻ ചാക്കോ (ഓഡിറ്റർ) എന്നിവരെയും തിരഞ്ഞെടുത്തു. ഡീന ജോൺ, അഭിജിത്ത് തോമസ് എന്നിവരെ എന്‍റർടൈൻമെന്‍റ് കോ-ഓർഡിനേറ്റേഴ്‌സായും റ്റിനേഷ് ജെറോം, ടെൽബിൻ തോമസ് സ്പോർട്സ് കോ-ഓർഡിനേറ്റേഴ്‌സായും തിരഞ്ഞെടുത്തു. സ്റ്റാനി ജെ. തോട്ടം, ബിനോയ് അബ്രഹാം, ദിലീപ് ദേവസ്യ, എബ്രഹാം മാത്യു എന്നിവരാണ് സ്ട്രാറ്റജിക് പ്ലാനിങ് കമ്മറ്റി അംഗങ്ങൾ.

യൂത്ത് വിങ് ചുമതല എൽവിൻ ഇടമന വഹിക്കുമ്പോൾ ശ്രുതി തൊടുകയിൽ ഹെൽത്ത് ആൻഡ് സേഫ്റ്റി വിങിന്‍റെ നേതൃത്വം വഹിക്കും. അനീഷ് കുമാർ പി.ആർ, ജോർജ് തോമസ്, ഷിന്‍റോ തോമസ്, ജോയ്‌സ് കുര്യാക്കോസ്, പ്രദീപ് ചന്ദ്രൻ, ബിജു അവറാച്ചൻ എന്നിവരാണ് പുതിയ കമ്മറ്റി അംഗങ്ങൾ. ഷെജി ജോസഫ്, ആഷ്‌ലി ജോസഫ്, ധനേഷ് ചിദംബരനാഥ്, അനിൽ ചന്ദ്രപ്പള്ളിൽ, എൽഡ്രിഡ് ജോൺ,ലിജോ ജോൺ, അബിൻ മാത്യു, ബിജു ജെയിംസ്, അനീഷ് കുര്യൻ എന്നിവരാണ് മറ്റു ഡയറക്ടർ ബോർഡ് അംഗങ്ങൾ.

പാന്തേഴ്സ് ക്ലബിന് കീഴിൽ വിമൻസ് ക്ലബും, കുട്ടികളുടെ പരിശീലനത്തിനായി യൂത്ത് ക്ലബും രൂപീകരിച്ചിട്ടുണ്ട്. വിവിധ പ്രായത്തിലുള്ളവർക്ക് അതാതു പ്രായത്തിൽ ഉള്ള ആളുകളുടെ ടീമിൽ കല-കായിക രംഗത്തു പരിശീലനം നൽകുക എന്നതാണ് ഇതുകൊണ്ടു ലക്ഷ്യം വയ്ക്കുന്നത്.

English Summary:

New Leadership for the Niagara Panthers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com