ADVERTISEMENT

പെൻസിൽവേനിയ ∙ കഴിഞ്ഞ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക്‌ പാർട്ടിയെ പിന്തുണച്ച പെൻസിൽവേനിയ സംസ്ഥാനം ഇത്തവണ യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ അനുകൂലിച്ച് വിധി എഴുതമെന്നാണ് പുതിയ അഭിപ്രായ സർവ്വേ ഫലങ്ങൾ. സിഗ്നലിന്‍റെ പുതിയ പോളിൽ ട്രംപിന് ബൈഡനെക്കാൾ 6% ലീഡുണ്ട്. ട്രംപിന് അനുകൂലമായി 45 % പേരും ബൈഡനെ പിന്തുണച്ചു 39 % പേരും ആണ് അഭിപ്രായം രേഖപ്പെടുത്തിയത്. പൊതുവെ 60% ബൈഡനെ അനുകൂലിക്കുന്നില്ല എന്ന് പറഞ്ഞു.

സ്വിങ് വോട്ടർമാർ 74.5 % പേര് ബൈഡൻ സ്വീകാര്യനല്ല എന്നാണ് അഭിപ്രായപ്പെട്ടത്. ഡെമോക്രാറ്റിക്‌ പാർട്ടിയിൽ ഒരു വിഭാഗം ബൈഡൻ പിൻമാറിയാൽ പ്രചാരണം കുറേക്കൂടി ഊർജസ്വലമായി നടക്കും എന്ന് പറയുന്നു. എന്നാൽ പിൻവാങ്ങരുതെന്നു കുടുംബം ശക്‌തമായി ബൈഡനോട് ആവശ്യപെടുന്നതായും റിപ്പോർട്ടുകൾ ഉണ്ട്. പ്രഥമ വനിത ജിൽ ബൈഡൻ ബൈഡനു ശക്‌തമായ പിന്തുണയുമായി രംഗത്ത് വന്നിട്ടുണ്ട്. ട്രംപുമായുള്ള സംവാദത്തിൽ ബൈഡനു പിഴവ് പറ്റി എന്ന വിമർശനത്തെ അവർ നേരിട്ടു. ആ (ഡിബേറ്റിന്‍റെ) 90  മിനിട്ട് അല്ല നാല് വർഷത്തെ ഭരണമാണ് വിലയിരുത്തപ്പെടുക. 

പ്രസിഡന്‍റ് ആകുന്നതിനു മുൻപ് തന്നെ പ്രസിഡന്‍റ് ആയി എന്ന നിലയിൽ നിങ്ങൾ മാധ്യമങ്ങൾ ട്രംപിനെ കാണുന്നത് അദ്ദേഹത്തിന്‍റെ വിജയം ഉറപ്പാണ് എന്നതിന് തെളിവാണ് എന്ന് ട്രംപിന്‍റെ മരുമകൾ ലാറയുടെ പ്രസ്താവന വിവാദമായിരുകയാണ്. ലാറ റിപ്പബ്ലിക്കൻ നാഷനൽ കമ്മിറ്റിയുടെ കോ-ചെയർ കൂടി ആണ്. 'ഇപ്പോൾ നമുക്ക് ആവശ്യമായ നേതാവ് ട്രംപ് ആണ്. സാങ്കേതികമായി മാത്രമാണ് ജോ ബൈഡൻ ഇപ്പോൾ പ്രസിഡന്‍റ് ആയി ഇരിക്കുന്നത്. നവംബർ 5 വരുമ്പോൾ ട്രംപ് വളരെ വലിയ വിജയം നേടും', ലാറ വലിയ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.

English Summary:

Trump Pulls Ahead In Presidential Race

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com