ADVERTISEMENT

ജോർജിയ ∙ കഴിഞ്ഞ മാസം അവസാനം കാണാതായ ജോർജിയയിലെ രണ്ട് അഗ്നിശമന സേനാംഗങ്ങളെ ടെന്നസിയിൽ  മരിച്ച നിലയിൽ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. റെയ്ഗൻ ആൻഡേഴ്സന്റെയും ചാൻഡലർ കുഹ്ബാന്ദന്റെയും മൃതദേഹങ്ങൾ  ടെന്നസിയിലെ കോക്ക് കൗണ്ടിയിൽ നിന്നും ആൻഡേഴ്സൻ്റെ വാഹനത്തിൽ കണ്ടെത്തിയതായി ജോർജിയയിലെ ഹിൻസ്‌വില്ലെ പൊലീസ് പറഞ്ഞു.

ഞായറാഴ്ച രാവിലെ  റോഡിൽ വാഹനത്തിനുള്ളിൽ മൃതദേഹങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് രണ്ട് പേരുടെയും മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ അന്വേഷിക്കാൻ ടിബിഐ ഏജൻ്റുമാർ കോക്ക് കൗണ്ടി ഷെരീഫിൻ്റെ ഓഫിസിനൊപ്പം പ്രവർത്തിക്കുന്നതായി സ്റ്റേറ്റ് ഏജൻസി പറഞ്ഞു.

മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനും മരണകാരണം കണ്ടെത്തുന്നതിനുമായി പൊസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്. അന്വേഷണം തുടരുകയാണെന്ന് ടിബിഐ അറിയിച്ചു. 

English Summary:

Two Missing Fire Force Officers Found Dead

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com