ക്നാനായ കാത്തലിക് കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്കയുടെ 15–ാം കണ്‍വെന്‍ഷന് സാന്‍ അന്റോണിയോയില്‍ പ്രൗഢമായ തുടക്കം
Mail This Article
ടെക്സസ് ∙ വടക്കേ അമേരിക്കയിലെ ക്നാനായ സമുദായത്തിന്റെ ഏറ്റവും വലിയ സംഘടനയായ ക്നാനായ കാത്തലിക് കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്കയുടെ (കെസിസിഎന്‍എ) 15-ാം കണ്‍വെന്‍ഷന് സാന്‍ അന്റോണിയോയില്‍ പ്രൗഢമായ തുടക്കം. ചരിത്രപരമായും വിശ്വാസപരമായും ഏറെ പ്രസിദ്ധമായ സാന്‍ അന്റോണിയോയിലെ ഹെന്‍ട്രി ബി ഗോണ്‍സാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ കുര്‍ബാനയോടെയായിരുന്നു നാല് ദിവസത്തെ നാഷനല്‍ കണ്‍വെന്‍ഷൻ ആരംഭിച്ചത്.
കോട്ടയം അതിരൂപത ആർച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ടിനൊപ്പം അമേരിക്കയിലെ എല്ലാ ക്നാനായ വൈദികരും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തു. അമേരിക്ക സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ജൂലൈ 4ന് തുടങ്ങിയ കെസിസിഎന്‍എ സമ്മേളനത്തിന് മാര്‍ മാത്യു മൂലക്കാട്ട് ആശംസകളും നേര്‍ന്നു. സത്യത്തിന്റെ വെളിച്ചത്തില്‍ ജീവിക്കുക എന്നതാണ് യഥാര്‍ഥ സ്വാതന്ത്ര്യമെന്ന് അദ്ദേഹം പറഞ്ഞു. കണ്‍വെന്‍ഷന്‍ ക്നാനായ ഐക്യവും സാഹോദര്യവും ഊട്ടിയുറപ്പിക്കുന്ന വേദിയാകണമെന്ന് അദ്ദേഹം പറഞ്ഞു. കുര്‍ബാനക്ക് ശേഷം നിലവിളക്ക് തെളിച്ച് മാര്‍ മൂലക്കാട്ട് കണ്‍വെന്‍ഷൻ ഉദ്ഘാടനം ചെയ്തു.
കെസിസിഎന്‍എ പ്രസിഡന്റ് ഷാജി എടാട്ട്, എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ജിപ്സന്‍ പുരയംപള്ളിൽ, ജനറൽ സെക്രട്ടറി അജീഷ് പോത്തൻ, ജോ. സെക്രട്ടറി ജോബിൻ കക്കാട്ടിൽ, ട്രഷറർ സാമോൻ പള്ളാട്ടുമടം, കൺവെൻഷൻ ചെയർമാൻ ജറിൻ കുര്യൻ പടപ്പമാക്കിൽ, ഡാലസ്-സാൻ അന്റോണിയോ ആർവിപി ഷിന്റോ വള്ളിയോടത്ത്, വെസ്റ്റേൺ റീജീയൺ ആർവിപി ജോസ് പുത്തൻപുരയിൽ, ഷിക്കാഗോ ആർവിപി സ്റ്റീഫൻ കിഴക്കേക്കൂറ്റ്, ഹൂസ്റ്റൺ ആർവിപി അനൂപ് മ്യാൽക്കരപ്പുറത്ത്, ഡിട്രോയ്റ്റ് ആർവിപി അലക്സ് പുല്ലുകാട്ട്, ന്യൂയോർക്ക് ആര്‍.വി.പി ജെയിംസ് ആലപ്പാട്ട്, അറ്റ്ലാന്റ - മയാമി ആർവിപി ലിസി കാപറമ്പിൽ, കാനഡ ആർവിപി ലൈജു ചേന്നങ്കാട്ട്, നോർത്ത് ഈസ്റ്റ് റീജീയൺ ആർവിപി ജോബോയ് മണലേൽ, താമ്പ ആർവിപി ജെയിംസ് മുകളേൽ, കെസിഡബ്ള്യു എഫ്എൻഎ പ്രസിഡന്റ് പ്രീണ, കെസിവൈഎൽഎൻഎ പ്രസിഡന്റ് രേഷ്മ കരകാട്ടിൽ, കെസിവൈഎൻഎ പ്രസിഡന്റ് ആൽബിൻ പുലിക്കുന്നേൽ, യൂണിറ്റ് പ്രസിഡന്റുമാരായ ഷീജ വടക്കേപറമ്പിൽ, ജയിൻ മാക്കിൽ, സിറിൽ തൈപറമ്പിൽ, എബ്രഹാം പെരുമണിശേരിൽ, വിനീത് കടുത്തോടിൽ, ഷിബു പാലകാട്ട്, ഷിജു തണ്ടച്ചേറിൽ, ഫിലിപ്സ് ജോർജ്, ഡൊമിനിക് ചാക്കോണൽ, ഷിബു ഒളിയിൽ, സജി മരിങ്ങാട്ടിൽ, ജോണി ചക്കാലക്കൽ, സിറിൽ തടത്തിൽ, ജോൺ വിലങ്ങാട്ടുശ്ശേരിൽ, ജോസ് വെട്ടുപാറപ്പുറത്ത്, ജിത്തു തോമസ്, കിരൺ, സന്തോഷ്, കുര്യൻ ജോസഫ്, തോമസ് മുണ്ടക്കൽ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
ഉദ്ഘാടന ചടങ്ങിനു ശേഷം ഐസ് ബ്രേക്കിങ് സെഷനുകൾ നടന്നു . തുടർന്ന് കെസിസിഎൻഎയുടെ സാൻ അന്റോണിയോ , ഹൂസ്റ്റൺ, ഡാലസ് യൂണിറ്റുകൾ ഒരുക്കിയ കലാസന്ധ്യ അരങ്ങേറി. തുടർന്ന് കണ്‍വെന്‍ഷന്റെ ഭാഗമായുള്ള സംസ്കാരിക പരിപാടികള്‍ നടന്‍ ലാലു അലക്സ് ഉദ്ഘാടനം ചെയ്തു. സിനിമാ താരം രമ്യനമ്പീശനും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
തുടർന്ന് യുവ ഗായകരായ അരുൺ ഗോപൻ, നീതു സുബ്രഹ്മണ്യം, കീർത്തന സ്മിത ഷാജി എന്നിവരുടെ സംഗീത പരിപാടികൾ അരങ്ങേറി. നടന്മാരും ഹാസ്യതാരങ്ങളുമായ അസ്സീസ് നെടുമങ്ങാടും രാജേഷ് പറവൂരും ചേർന്നുള്ള സ്കിറ്റും കെസിസിഎൻ കൺവെൻഷന്റെ ആദ്യ ദിനം കളർഫുള്ളാക്കി.