ADVERTISEMENT

ഹൂസ്റ്റൺ ∙ സെന്‍റ് മേരീസ് ക്നാനായ കാത്തോലിക്കാ ദേവാലയത്തിൽ ലീജിയൻ ഓഫ് മേരി സെമിനാർ നടത്തപ്പെട്ടു. കോട്ടയം അതിരൂപതാ പ്രസിഡന്‍റ് ലതാ മാക്കിൽ ക്ലാസുകൾക്ക് നേതൃത്വം നൽകി. രണ്ടു ദിവസങ്ങളിലായി പള്ളി പാരിഷ് ഹാളിൽ നടത്തപ്പെട്ട സെമിനാറിൽ  ലീജിയൻ ഓഫ് മേരി എന്താണെന്നും, ഈ കാലഘട്ടത്തിൽ സംഘടനയുടെ ആവശ്യകതയെക്കുറിച്ചും ലതാ മാക്കിൽ വിശദമായി സംസാരിച്ചു.

legion-of-mary-seminar-in-houston1

ഇടവക സമൂഹത്തെ മുഴുവനായും ഉൾക്കൊണ്ടുകൊണ്ട് എല്ലാ കുടുംബങ്ങളെയും മാതാവിന്‍റെ സന്നിധിയിൽ സമർപ്പിച്ചു മാതാവിന്‍റെ മധ്യസ്ഥതയാൽ മുന്നോട്ടു പോകുവാൻ ലീജിയൻ ഓഫ് മേരി സംഘടനാ അംഗങ്ങൾ പ്രതിജ്ഞാ ബദ്ധരാണെന്ന് ലതാ മാക്കിൽ പറഞ്ഞു. ലീജിയൻ  ഓഫ് മേരി ഈ കാലഘട്ടത്തിന്‍റെ അനിവാര്യതയാണെന്നു ഇടവക വികാരി ഫാ.ഏബ്രഹാം മുത്തോലത്തു  തന്‍റെ ആമുഖ സന്ദേശത്തിൽ അഭിപ്രായപ്പെട്ടു.

legion-of-mary-seminar-in-houston3
legion-of-mary-seminar-in-houston4

ഇടവക പ്രസിഡന്‍റ് സിസി തൊട്ടിയിൽ, ആനിമേറ്റർ സി.ലിസിൻ ജോസ് എസ്.ജെ.സി,സെക്രട്ടറി ഷൈനി കൊണ്ടൂർ, ട്രഷർ എൽസമ്മ അത്തിമറ്റത്തിൽ, ലീലാമ്മ ഇല്ലിക്കാട്ടിൽ, ഗ്രേസി നിരപ്പേൽ, ലൈസ പറയൻകലയിൽ, മറിയാമ്മ എടാട്ടുകുന്നേൽ, മറ്റു ലീജിയൻ ഓഫ് മേരി അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വo നൽകി.

English Summary:

Legion of Mary Seminar in Houston

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com