ADVERTISEMENT

ന്യൂയോർക്ക് ∙ ബ്രൂക്‌ലിൻ, ക്വീൻസ്, ലോംങ്‌ ഐലണ്ട് ഏരിയയിലെ (കൗൺസിൽ  ഓഫ് ഇന്ത്യൻ ഓർത്തഡോക്സ്  ചർച്ചസ്) പള്ളികളുടെ നേതൃത്വത്തിൽ ഈ വർഷത്തെ സംയുക്ത കൺവൻഷന് ഒരുക്കങ്ങൾ പുരോഗമിക്കുന്നു. കൗൺസിലിന്റെ 20-മത് കൺവൻഷൻ ആണിത്. ഓഗസ്റ്റ് 3, 4 തിയതികളിൽ ശനി, ഞായർ ഫ്ലോറൽ പാർക്കിലെ 'ഔവർ ലേഡി ഓഫ് സ്നോസ്' റോമൻ കാത്തലിക് പള്ളിയിലാണ് ചടങ്ങുകൾ നടക്കുന്നത്. (258-15 80 th  Ave , Floral- Park -NY -11004).

പുതുപ്പള്ളി സെന്റ് ജോർജ് ഇടവക വികാരിയും സൺഡേ സ്കൂൾ ഡയറക്ടർ ജനറലുമായ റവ. ഡോ. വർഗീസ്  വർഗീസ് (മീനടം) ആയിരിക്കും കൺവൻഷൻ പ്രാസംഗികൻ. കൗൺസിൽ ക്വയറിന്റെ ശ്രുതിമധുരമായ ഗാനങ്ങളും ഉണ്ടായിരിക്കും.
വിവരങ്ങൾക്ക്:
∙ പ്രസിഡന്റ് - ഫാ. ജോൺ തോമസ് ആലുംമൂട്ടിൽ -(516) 996-4887
∙ സെക്രട്ടറി - ഫിലിപ്പോസ് സാമുവേൽ -(917) 312-2902
∙ ട്രഷറർ - ജോൺ (സജി) താമരവേലിൽ -(917) 533- 3566)
∙ ക്വയർ ഡയറക്ടർ - ഫാ .ജോർജ് മാത്യു
∙ ക്വയർ മാസ്റ്റർ - ജോസഫ് പാപ്പൻ
∙ ക്വയർ കോ ഓർഡിനേറ്റർ -സിസി മാത്യു
∙ പ്രോഗ്രാം കോ ഓർഡിനേറ്റർ -മോൻസി മാണി.

English Summary:

Convention Organized by Council of Indian Orthodox Church

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com