ADVERTISEMENT

പ്രിൻസ്റ്റൺ ∙ ടെക്‌സസിലെ പ്രിൻസ്റ്റണിൽ മനുഷ്യക്കടത്ത് നടത്തിയതിനും പ്രോഗ്രാമിങ് ജോലി ചെയ്യാൻ ആളുകളെ നിർബന്ധിച്ചതിനും നാല് ഇന്ത്യക്കാർ അറസ്റ്റിൽ. 15 സ്ത്രീകളെയാണ് ഇവരിൽ നിന്നും പൊലീസ് രക്ഷപ്പെടുത്തിയത്. അതേസമയം ഇരകളുടെ എണ്ണം ഏകദേശം 50 ആയിരിക്കാമെന്നും പൊലീസ് പറയുന്നു. 

സന്തോഷ് കട്കൂരി, ഭാര്യ ദ്വാരക ഗുണ്ട, ചന്ദൻ ദാസിറെഡ്ഡി, അനിൽ മാലെ എന്നീ നാല് ഇന്ത്യാക്കാരെയാണ് സംഭവത്തിൽ പ്രിൻസ്റ്റൺ പൊലീസ് അറസ്റ്റ് ചെയ്തത്. മാർച്ചിൽ ആരംഭിച്ച അന്വേഷണത്തിൽ ജൂലൈ 8 നാണ് നാല് പേർക്കെതിരെയും കുറ്റം ചുമത്തുന്നത്. 

ജാവാസ്ക്രിപ്റ്റ് പ്രോഗ്രാമിങ്ങിൽ ഇന്റേൺഷിപ് ചെയ്യാനാണ് ഇരകളായ സ്ത്രീകൾ ഇവരുടെയടുത്ത് എത്തുന്നത്. ഇതിനു ശേഷം ഇരകൾ ഏതെങ്കിലും ജോലിയിൽ പ്രവേശിച്ചാൽ അവരുടെ ശമ്പളം കട്കൂരിയും ഭാര്യയും നടത്തുന്ന കമ്പനിയിൽ ക്രെഡിറ്റ് ചെയ്യുകയും ശമ്പളത്തിന്റെ 20% കമ്മീഷനായി ഇവരെടുക്കുമെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു.

പ്രിൻസ്റ്റണിലും അടുത്തുള്ള മറ്റ് പട്ടണങ്ങളായ മെലിസ, മക്കിന്നി എന്നിവിടങ്ങളിലും ജോലി ചെയ്യാൻ ഇവരെ നിർബന്ധിച്ചിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. ദമ്പതികളുടെ ഉടമസ്ഥതയിലുള്ള പ്രോഗ്രാമിങ് ഷെൽ കമ്പനികൾക്കായും ജോലി ചെയ്യാൻ ഇവരെ നിർബന്ധിച്ചിരുന്നു. ഇരകൾ എവിടെ നിന്നുള്ളവരാണെന്നും അവർ എങ്ങനെ നിർബന്ധിത ജോലിയിൽ പ്രവേശിച്ചുവെന്നും പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. പ്രതികൾ ഇതുവരെ കുറ്റസമ്മതം നടത്തിയിട്ടില്ല. 

English Summary:

Four Indians got arrested in Princeton for human trafficking and forced labour.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com