ADVERTISEMENT

ഡാലസ് (കരോൾട്ടൻ) ∙ കരോൾട്ടൻ മാർത്തോമ്മാ ചർച്ചിൽ  ജൂലൈ 12 മുതൽ 14 വരെ നീണ്ടു നിൽക്കുന്ന  ത്രിദിന വാർഷിക കൺവെൻഷൻ ആരംഭിച്ചു. വെള്ളിയാഴ്ച ഗായകസംഗത്തിന്റെ ഗാന ശുശ്രൂഷയോടെ  വൈകീട്ട് 6:30 ന് കൺവെൻഷൻ ആരംഭിച്ചു. കൺവീനർ ജോസ് വർഗീസ് സ്വാഗതം പറഞ്ഞു. ഇടവക വികാരി റവ. ഷിബി ആമുഖ പ്രസംഗം നടത്തി. മധ്യസ്ഥ പ്രാർത്ഥനയ്ക്ക് എം. ജെ വർക്കിയും പാഠം വായനയ്ക്ക്  സ്മിത ജോണും നേതൃത്വം നൽകി.  

convention-1

ആദ്യ ദിവസം 1 തിമൊഥെയൊസ് 6:12 വരെ യുള്ള വചനത്തെയും "വിശ്വാസത്തിന്റെ  നല്ല പോരാട്ടം"എന്ന വിഷയത്തെയും ആസ്പദമാക്കി സുവിശേഷ പ്രാസംഗീകനും കാർഡിയോളോജിസ്റ്റുമായ ഡോ. വിനോ ജെ. ഡാനിയേൽ മുഖ്യ പ്രഭാഷണം നടത്തി.  ജൂലൈ 13 14 തീയതികളിൽ വൈകീട്ട് 6:30 നും ജൂലൈ 13 ശനിയാഴ്ച ഉച്ചതിരിഞ്ഞു 3 മണിക്ക് യുവജന സെഷനും ഉണ്ടായിരിക്കുമെന്ന് വികാരി റവ. ഷിബി എബ്രഹാം അറിയിച്ചു. കൺവീനർ  ട്രീന എബ്രഹാം ,വൈസ് പ്രസിഡന്റ് സജി ജോർജ് എന്നിവർ യോഗ നടപടികൾക്ക് നേതൃത്വം നൽകി.  

English Summary:

Carrollton Marthoma Church three days convention started.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com