ADVERTISEMENT

വിറ്റ്ബി∙ മലയാളി പെന്തക്കോസ്ത് സഭകളുടെ നേതൃത്വത്തിൽ നടക്കുന്ന ആദ്യത്തെ കാനഡ കോൺഫറൻസിന്‍റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. ഓഗസ്റ്റ് 1, 2, 3 തീയതികളിൽ വിറ്റ്ബിയിലെ കാനഡ ക്രിസ്ത്യൻ കോളജിൽ ഈ മൂന്നു ദിവസത്തെ സമ്മേളനം നടക്കും. പാസ്റ്റർ ഗ്ലെൻ ബഡോൺസ്കി (യുഎസ്എ), പാസ്റ്റർ ഷാജി എം പോൾ, പാസ്റ്റർ റെജി ശാസ്താംകോട്ട എന്നിവരും കാനഡയിലെ മറ്റ് പ്രമുഖ ശുശ്രൂഷകരും വചനം പങ്കുവെക്കും. കാനഡയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 30 അംഗ ഗായകസംഘവും  വർഷിപ്പ് ലീഡർ പാസ്റ്റർ ലോർഡ്സൺ ആന്‍റണിയും ആരാധനയിൽ പങ്കെടുക്കും. ഹാർവെസ്റ്റ് ടിവി ഈ സമ്മേളനം തത്സമയം സംപ്രേഷണം ചെയ്യും. കൂടാതെ, പെന്തിക്കോസ്തൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യ കനേഡിയൻസ് എന്ന ഫേസ്ബുക്ക് പേജിലും ലൈവ് സംപ്രേഷണം ഉണ്ടായിരിക്കും.

അഞ്ച് മുതൽ 12 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കായി വെള്ളി, ശനി ദിവസങ്ങളിൽ പ്രത്യേക സെഷനുകൾ "ടിം കിഡ്സ്" എന്ന പേരിൽ സംഘടിപ്പിച്ചിട്ടുണ്ട്. കോൺഫറൻസിന്‍റെ വിഷയം "ക്രിസ്തുവിൽ ഒരുവൻ" എന്നാണ്. പ്രത്യേകം തയ്യാറാക്കിയ പാട്ടുപുസ്തകത്തിൽ കാനഡയിലെ മലയാളി പെന്തക്കോസ്ത് സഭയുടെ ചരിത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

വിവിധ  ഉള്ള കമ്മറ്റികൾ കോൺഫറൻസിന്‍റെ വിജയത്തിനുവേണ്ടി പ്രവർത്തിച്ചുവരുന്നു. 16 അംഗ നാഷനൽ കമ്മറ്റിയിൽ കൺവീനർ പാസ്റ്റർ ജോൺ തോമസ് ടൊറന്‍റോ, ജനറൽ സെക്രട്ടറി പാസ്റ്റർ ഫിന്നി സാമുവൽ ലണ്ടൻ, ജനറൽ ട്രഷറർ പാസ്റ്റർ വിൽസൺ കടവിൽ എഡ്മന്‍റൺ എന്നിവരോടൊപ്പം പബ്ലിസിറ്റി കോർഡിനേറ്റർസായി പാസ്റ്റർ ബാബു ജോർജ് കിച്ചനെർ, പാസ്റ്റർ ബ്ലെസ്സൺ ചെറിയാൻ ടൊറന്‍റോ, പ്രയർ കോർഡിനേറ്റർസായി പാസ്റ്റർ ഏബ്രഹാം തോമസ് ഹാമിൽട്ടൺ, പാസ്റ്റർ സാമുവൽ ഡാനിയേൽ കാൽഗറി, മാത്രമല്ല വിവിധ പ്രൊവിൻസുകളിൽ നിന്നുള്ള പ്രതിനിധികൾ, 40 അംഗ ലോക്കൽ കമ്മറ്റി, വിവിധ പ്രയർ ഗ്രൂപ്പുകൾ ഇവയോട് ചേർന്ന് വിവിധ രീതിയിൽ ഉള്ള പ്രവർത്തനങ്ങൾ, ഒരുക്കങ്ങൾ എന്നിവ നടന്നു വരുന്നു.

English Summary:

Pentecostal Conference of Indo-Canadians

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com