ADVERTISEMENT

മോൺക്‌ടൺ∙ കാനഡയിലെ ന്യൂ ബ്രൺസ്‌വിക്ക് പ്രവിശ്യയിലെ മോൺക്‌ടൺ നഗരത്തിലുള്ള വാട്ടർ പാർക്കിൽ സ്ത്രീകളോടും പെൺകുട്ടിളോടും അപമര്യാദയായി പെരുമാറിയ  ഇന്ത്യൻ പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. നോവ സ്കോട്ടിയയിലെ ഹാലിഫാക്സിൽ താമസിക്കുന്ന 25 വയസ്സുകാരനാണ് പ്രതി. ഈ മാസം 7 ന് മോൺക്‌ടണിലെ വാട്ടർ പാർക്കിൽ പ്രതി ലൈംഗിക ഉദ്യേശത്തോടെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും ശരീരത്തിൽ സ്പർശിച്ചതായി റിപ്പോർട്ട് ലഭിച്ചതിനെ തുടർന്നാണ് റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് ഇയാളെ പിടികൂടിയത്.

16 വയസ്സിൽ താഴെയുള്ളവർ ഉൾപ്പെടെ 12 പേരാണ്  ഇയാൾ ഉപദ്രവിച്ചതായി വെളിപ്പെടുത്തിയത്. സംഭവസ്ഥലത്ത് വെച്ച് തന്നെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. പിന്നീട് കസ്റ്റഡിയിൽ നിന്ന് ഇയാളെ വിട്ടയച്ചതായി രാജ്യാന്തര മാധ്യമങ്ങൾ  റിപ്പോർട്ട് ചെയ്തു.  ഒക്ടോബർ 24 ന് മോങ്‌ടൺ പ്രൊവിൻഷ്യൽ കോടതിയിൽ ഈ കേസുമായി ബന്ധപ്പെട്ട് വാദം കേൾക്കും.

സംഭവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം അറിയുന്നവർ അന്വേഷണ സംഘവുമായി സഹകരിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. ജൂലൈ 7 ന് സംഭവസ്ഥലത്തുണ്ടായിരുന്ന കുട്ടികളുടെ മാതാപിതാക്കളോട്  കുട്ടികളുമായി സംസാരിക്കണമെന്നും ലൈംഗികാതിക്രമ പരാതി എപ്പോൾ വേണമെങ്കിലും നൽകാമെന്നും പൊലീസ് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

പ്രതി ആരാണെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും വാട്ടർ പാർക്കിൽ വെച്ച് യുവാവിനെ അറസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്നുണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളിൽ ഒരാളുടെ അമ്മ ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയുകയായിരുന്നു. ഇന്ത്യക്കാരായ ഒരു സംഘം പുരുഷന്മാരുടെ കൂടെയാണ് പ്രതി വാട്ടർ പാർക്കിൽ എത്തിയതെന്നും പെൺകുട്ടിയുടെ അമ്മ സമൂഹ മാധ്യമത്തിൽ അറിയിച്ചു. 

English Summary:

Indian man goes on groping spree at Canada water park, arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com