ADVERTISEMENT

ന്യൂജഴ്സി ∙ പരേതനായ കാരിയമഠം പോളിന്റെ ഭാര്യ എലിസബത്ത് പോള്‍ ഈ മാസം 13 ന് ന്യൂജഴ്സിയില്‍ അന്തരിച്ചു. പൊതുദര്‍ശനം:  17 ന് രാവിലെ 9:00 മുതല്‍ 10:30 വരെ 

11 മണിക്ക് വിശുദ്ധ കുര്‍ബാന.സംസ്കാരശുശ്രൂഷകളെ തുടര്‍ന്ന് ഭൗതികശരീരം സമീപത്തുള്ള സെന്‍റ് ജോസഫ് സെമിത്തേരിയില്‍ സംസ്കരിക്കും.പരേതനായ കാരിയമഠം പോളിന്‍റെ ഭാര്യയാണ്. ഫിലഡല്‍ഫിയ സിറോ മലബാര്‍ ഇടവകാംഗമാണ്. കാനഡയില്‍ ടൊറന്‍റോയിലുള്ള മേഴ്സി പോള്‍ (അരൂജ) ഏകമകളും, ജോനാ, ജൊവാന, ജോവിത്ത് എന്നിവര്‍ കൊച്ചുമക്കളുമാണ്. 

1970 കളില്‍ ഉദ്യോഗാര്‍ഥം അമേരിക്കയില്‍ കുടിയേറിയ മേരി കുറിച്ചി (ഡോ. ജയിംസ് കുറിച്ചിയുടെ ഭാര്യ), ജോസഫ് കൊഴിക്കോട്ട് (ന്യൂയോര്‍ക്ക്), ജോണ്‍ തോമസ് (ഇന്ത്യ), മരിയ ഗോരേത്തി പൂവത്തുങ്കല്‍ (അമേരിക്ക) എന്നിവര്‍ സഹോദരങ്ങള്‍. (St. Clare of Assissi Parish, 140 Broad Street, Swedesboro NJ 08085)
വാർത്ത ∙ ജോസ് മാളേയ്ക്കല്‍

English Summary:

Elizabeth Paul Kariyamadam died in New Jersey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com