ADVERTISEMENT

ഡിട്രോയിറ്റ് ∙ ടെക്‌സസിലെ സാൻ അന്‍റോണിയോയിൽ നടന്ന ക്നാനായ കാത്തലിക്ക് കമ്മ്യൂണിറ്റി ഓഫ് നോർത്ത് അമേരിക്കയുടെ (കെ.സി.സി.എൻ.എ) 15-ാമത് വാർഷിക കൺവെൻഷനിൽ നടന്ന കലോത്സവത്തിൽ ഹെലൻ ജോബി മംഗലത്തേട്ട് കലാതിലകം പട്ടം നേടി. ലളിതഗാനം, പ്രസംഗം, സിനിമാറ്റിക് ഡാൻസ് എന്നീ വ്യക്തിഗത ഇനങ്ങളിലും പുരാതനപ്പാട്ട്, സിനിമാറ്റിക് ഗ്രൂപ്പ് ഡാൻസ് എന്നീ ഇനങ്ങളിലും ഒന്നാം സ്ഥാനം നേടിയാണ് ഹെലൻ ഈ നേട്ടം കൈവരിച്ചത്. 

2023-ൽ മിഷിഗൻ സ്റ്റേറ്റ് ഹൈസ്കൂൾ ഡിബേറ്റ് വിജയിയായ ഹെലൻ ചിത്രരചന, അഭിനയം, ഭരതനാട്യം, കർണാടിക് സംഗീതം എന്നിവയിലും മികവ് തെളിയിച്ചിട്ടുണ്ട് മിഷിഗനിലെ ഡിട്രോയിറ്റിൽ താമസിക്കുന്ന മംഗലത്തേട്ട്‍ ജോബി & മഞ്ജു ദമ്പതികളുടെ മൂന്നാമത്തെ മകളാണ്  14 വയസ്സുകാരിയായ ഹെലൻ. സ്റ്റർലിങ്ങ് റൈറ്റ്സ് യൂട്ടിക്ക അക്കാഡമി ഫോർ ഇന്‍റർനാഷനൽ സ്റ്റഡീസിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ഹെലന്റെ സഹോദരിമാരായ ക്രിസ്റ്റീനും മെഗനും കെ.സി.സി.എൻ.എ കൺവെൻഷനുകളിൽ കലാതിലകം പട്ടം നേടിയിട്ടുള്ളവരാണ്.

ഹെലൻ ജോബി മംഗലത്തേട്ട്‍
ഹെലൻ ജോബി മംഗലത്തേട്ട്‍

കെ.സി.സി.എൻ. എയുടെ ഈ ഭരണസമിതിയുടെ പ്രസിഡന്‍റ്  ഷാജി എടാട്ടിന്‍റെയും ടീമിന്റെയും, കൺവെൻഷൻ ചെയർമാൻ ജെറിൻ ലൂക്ക്  പടപ്പറമ്പിൽന്റെയും നേതൃത്വത്തിലാണ് സാൻ അന്‍റോണിയോ കൺവൻഷൻ നടന്നത്. ആർട്ട് & ലിറ്റററി മത്സരങ്ങൾക്ക്, മരിയാ പതിയിൽ ചെയർ പേഴ്സണായി, സിറിൽ വടകര, ആരതി കാരക്കാട്ട്, ബിനു എടകര എന്നിവർ അടങ്ങിയ കമ്മിറ്റിയും മികച്ച നിലയിലാണ് നേതൃത്വം നൽകിയത്
(വാർത്ത ∙ വിനോദ് കൊണ്ടൂർ)

English Summary:

KCCNA 15th Kalolsavam, Helen Jobi was Selected as Kalathilakam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com