ADVERTISEMENT

ഫിലഡൽഫിയ ∙ പുനലൂർ കാവലോട്ട് ബംഗ്ളാവിൽ ജോർജ്ജ് ജോസഫിന്റെയും ചിന്നമ്മ ജോർജിന്റെയും മകൻ ജേക്കബ്ബ് ജോർജ് (സജു - 66) ജൂലൈ ആറിന് ഫിലഡൽഫിയയിൽ അന്തരിച്ചു.

കുണ്ടറ വഴിത്താനത്ത് വീട്ടിൽ വി. ഒ. മത്തായി-റാഹേലമ്മ മത്തായി ദമ്പതികളുടെ ഇളയ മകൾ ലിസിമോൾ ആണ് ഭാര്യ. ജോർജ്ജ് ജേക്കബ്ബ് (അരുൺ), നീതു മണത്തറയിൽ എന്നിവർ മക്കളും, ആനി ജോർജ്ജ്, ജോയൽ മണത്തറയിൽ എന്നിവർ മരുമക്കളും, ജോനാഥൻ ജോർജ്ജ്, ജായേൽ മണത്തറയിൽ, മീഖായേൽ മണത്തറയിൽ, എന്നിവർ കൊച്ചുമക്കളുമാണ്. സോമി ജോർജ്ജ്, സോഫി ജോർജ്ജ്, സൂസി ജോർജ്ജ്, ജോസഫ് ജോർജ്ജ് (സുകു), തോമസ് ജോർജ്ജ് (ശശി), സാലി ജോർജ്ജ് എന്നിവരാണ് സഹോദരങ്ങൾ. ഫിലഡൽഫിയ ന്യൂ ടെസ്റ്റ്മെന്റ് ചർച്ച് അംഗമായിരുന്ന ജേക്കബ്ബ് ജോർജ്ജ് , കാർഡോൺ ഇൻഡസ്ട്രി, മാർഷൽസ്‌ എന്നിവിടങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്.

 പൊതുദർശനം ജൂലൈ 19 വെള്ളിയാഴ്ച വൈകിട്ട് 6:00 മുതൽ 9:00 വരെയും, സംസ്കാര ശുശ്രൂഷ ജൂലൈ 20 ശനിയാഴ്ച രാവിലെ 9:00 മുതൽ 11:30 വരെയും ഫിലഡൽഫിയ ന്യൂ ടെസ്റ്റ്മെന്റ് ചർച്ചിൽ വച്ച് നടത്തപ്പെടും. (New Testament Church 7520 Bustleton Ave, Philadelphia, PA 19152) ചർച്ചിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 12:00 PM ന് വില്യം പെൻ സെമിത്തേരിയിൽ (William Penn Cemetery, 13041 Bustleton Ave, Philadelphia, PA 19116) സംസ്‌കാരവും നടക്കും.
https://www.youtube.com/live/NtAW_PHN8WY?si=2JKmk1OStv2cumY4

വാർത്ത ∙ രാജു ശങ്കരത്തിൽ

English Summary:

Jacob George died in Philadelphia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com