ADVERTISEMENT

ഫിലഡൽഫിയ ∙ സാഹോദരീയ നഗരത്തിലെ ഇതര സാമൂഹിക സാംസ്കാരിക പ്രാദേശിക സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്റ്റേറ്റ് കേരള ഫോറമിന്റെ ആഭിമുഖ്യത്തിലുള്ള വമ്പിച്ച ഓണാഘോഷ മഹോത്സവം ആഗസ്റ്റ് 31ന്  ഉച്ചക്ക് 12 മുതൽ രാത്രി 9 വരെ സെന്റ് തോമസ് സീറോ മലബാർ കാത്തലിക് ദേവാലയത്തിന്റെ ആഡിറ്റോറിയത്തിൽ  (608, Welsh RD, Philadelphia, PA, 19115) നടക്കും.

പ്രവാസി മലയാളികളുടെ ഇടയിലെ ഏറ്റവും വലിയ ജനപ്രിയ ഓണാഘോഷങ്ങളിലൊന്നായ 'ആരവം 2024' എന്നു നാമകരണം ചെയ്തിരിക്കുന്ന  ഓണാഘോഷ മഹോത്സവത്തിന്റെ കേളീകൊട്ടിനായിട്ടുള്ള അവസാനവട്ട ഒരുക്കങ്ങൾ പൂർത്തിയായി വരികയാണെന്നും ട്രൈസ്റ്റേറ്റ് കേരള ഫോറമിന്റെ ഓണാഘോഷങ്ങൾ പരമ്പരാഗത രീതിയിൽ നിന്നും തികച്ചും വ്യത്യസ്തവും നൂതനവുമായിരിക്കുമെന്ന് അബിലാഷ് ജോൺ (ചെയർമാൻ, ട്രൈസ്റ്റേറ്റ് കേരള ഫോറം) അറിയിച്ചു.

തനി മലയാള തനിമയോടുകൂടിയ ഹരിത കേരളീയ പശ്ചാത്തലത്തിലുള്ള ഓണാഘോഷങ്ങളാണ് എക്കാലത്തും ട്രൈസ്റ്റേറ്റ് കേരള ഫോറം ജനങ്ങൾക്കായി ഒരുക്കുന്നതെന്നും ആയതിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കളുടെയും സഹകരണം ആവശ്യമാണെന്നും ഫിലിപ്പോസ് ചെറിയാൻ (ട്രഷറർ, ട്രൈസ്റ്റേറ്റ് കേരള ഫോറം) പറയുകയുണ്ടായി. ഭാവിതലമുറയിലൂടെ മലയാള നാടിന്റെ ചരിത്രപരമായ ഗൃഹാതുരത്വമുണർത്തുന്ന ഓർമകൾ പരസ്പരം പങ്കുവെക്കുന്നതിനും കൈമാറുന്നതിനുമായിട്ടാണ് ഇതുപോലുള്ള ആഘോഷങ്ങൾക്ക് നേതൃത്വം കൊടുത്തുവരുന്നതെന്ന് ബിനു മാത്യു (ജന. സെക്രട്ടറി, ട്രൈസ്റ്റേറ്റ് കേരള ഫോറം) അറിയിച്ചു. വരുംതലമുറയിലേക്ക് നാടിന്റെ ചരിത്രപരമായ പൈതൃകങ്ങൾ പങ്കുവെക്കുന്നതിനായിട്ട് സാമൂഹിക സാംസ്കാരിക വേദികളിലാണ് ഓണാഘോഷങ്ങൾ നടത്തേണ്ടതെന്ന് ജോബി ജോർജ് (ചെയർമാൻ ഓണാഘോഷം) പറയുകയുണ്ടായി.

tristate-kerala-forum-onam-celebration

മലയാളികളുടെ ദേശീയോത്സവമായ ഓണാഘോഷത്തിന്റെ പവിത്രത ഒട്ടും നഷ്ടപ്പെടുത്താതെ പ്രവാസികളുടെ ഇടയിൽ ആഘോഷിച്ചു വരുന്ന ഓണാഘോഷത്തിൽ വിശിഷ്ടാതിഥികളെ ആനയിച്ചു കൊണ്ടുള്ള കേരളീയ സാംസ്കാരികത വിളിച്ചോതുന്ന ഘോഷയാത്ര പൊതുസമ്മേളനം, ചെണ്ടമേളം, മാവേലി മന്നന്റെ എഴുന്നള്ളത്ത്, മെഗാ തിരുവാതിര, അത്തപ്പൂക്കളം, അവാർഡുദാനങ്ങൾ, വിഭവസമൃദ്ധമായ ഓണസദ്യ, കർഷക രത്നം അവാർഡുദാനം, മലയാളി മങ്ക– മന്നൻ മത്സരം, ഓട്ടം തുള്ളൽ, കഥകളി, പുലികളി, മോഹനിയാട്ടം, വിവിധ നൃത്തവിദ്യാലയങ്ങളുടെ നൃത്തങ്ങൾ, സംഗീത സാന്ദ്രമായ ഗാനമേള തുടങ്ങിയ നിരവധി വ്യത്യസ്തമായ കലാപരിപാടികൾ ഒരുക്കിയിട്ടുള്ളതായി വിൻസന്റ് ഇമ്മാനുവേൽ(പ്രോഗ്രാം കോഡിനേറ്റർ) അറിയിക്കുകയുണ്ടായി.

അലക്സ് തോമസ്, ജോർജ് ഓലിക്കൽ, സാജൻ വർഗീസ്, സുധാ കർത്താ, സുരേഷ് നായർ, ജോൺ പണിക്കർ, രാജൻ ശമുവേൽ, റോണി വർഗീസ്, കുര്യൻ രാജൻ, ജോർജ് നടവയൽ, സുമോദ് നെല്ലിക്കാല, ജോസഫ് മാണി, ജോർജുകുട്ടി ലൂക്കോസ്, ശോശാമ്മ ചെറിയാൻ, ബ്രിജിറ്റ് വിൻസന്റ്, ആശാ അഗസ്റ്റിൻ, സെലിൻ ഓലിക്കൽ, അരുൺ കോമാട്ട്, സാറാ ഐപ്പ്, അലക്സ് ബാബു, ജോർജി കടവിൽ, പി.കെ. സോമരാജൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മറ്റികൾ ഓണാഘോഷ മഹോത്സവത്തിന്റെ വൻ വിജയത്തിനായിട്ടുള്ള വിപുലമായ ക്രമീകരണങ്ങൾ നടത്തി വരുന്നതായി ട്രൈസ്റ്റേറ്റ് കേരള ഫോറം അറിയിച്ചു.

English Summary:

Tristate Kerala Forum Onam Celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com