ADVERTISEMENT

കറാച്ചി∙ പാക്കിസ്ഥാനിലെ ഗോണ്ടൽ ഫാം കോട്രി ഗ്രാമത്തിലെ ദരിദ്രരും ദുർബലരുമായ സിറിയൻ ഓർത്തഡോക്സ് ക്രിസ്ത്യാനികൾക്ക് ശുദ്ധജല ദൗർലഭ്യം പരിഹരിക്കാൻ നീക്കവുമായി അമേരിക്കയിൽ നിന്നുള്ള ഫാ. ജോസഫ് വർഗീസ്.  50 കുടുംബങ്ങൾക്ക് ശുദ്ധജലം ലഭ്യമാക്കുന്ന പദ്ധതിയാണ് ഇദ്ദേഹം ആരംഭിച്ചത്. കിണറുകൾ കുഴിക്കുന്നതും വാട്ടർ പമ്പുകൾ സ്ഥാപിക്കുന്നതും പദ്ധതിയിലുൾപ്പെടുന്നു. 

ഫാം കോട്രി ഗ്രാമത്തിലുള്ള ഷെറ മസിഹിന്‍റെയും നസ്രീന്‍റെയും വീട്ടിൽ വാട്ടർ പമ്പ് സ്ഥാപിച്ച്  പദ്ധതിക്ക് തുടക്കമിട്ടതായി സിന്ധ് പ്രവിശ്യയിൽ നിന്നുള്ള ഫാ. ഷാമൂൻ മാസിഹ് അറിയിച്ചു. പാക്കിസ്ഥാനിലെ ദരിദ്ര കുടുംബങ്ങളെ സഹായിക്കാനുള്ള ഈ പദ്ധതിക്ക് ഫാ. ജോസഫ് വർഗീസ് ആണ് സാമ്പത്തിക സഹായം നൽകുന്നത്.  ഈ  പദ്ധതിയിലേക്ക് സംഭാവന നൽകാൻ ആഗ്രഹിക്കുന്ന ആർക്കും ഫാ. ജോസഫ് വർഗീസ് മുഖേന തങ്ങളെ പിന്തുണയ്‌ക്കാമെന്ന് ഫാ. ഷാമൂൻ മാസിഹ് അറിയിച്ചു. 

clear-water-distribution-project-launched-in-pakistan-syrian-orthodox-church6
clear-water-distribution-project-launched-in-pakistan-syrian-orthodox-church5

ഈ പദ്ധതിയിലൂടെ ഗ്രാമവാസികളുടെ ആരോഗ്യം സംരക്ഷിക്കാനും ജീവിത നിലവാരം ഉയർത്താനുമാണ് ലക്ഷ്യം. ഫാ. ജോസഫ് വര്‍ഗീസ് നിലവിൽ  സൗത്ത് ഫ്ലോറിഡയിലെ മയാമിയില്‍ സെന്‍റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ഇടവക വികാരിയാണ്. ഭാര്യ ജെസി വര്‍ഗീസ്. മക്കള്‍: യൂജിന്‍ വര്‍ഗീസ്,  ഈവാ സൂസന്‍ വര്‍ഗീസ്. ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിലീജിയസ് ഫ്രീഡം ആന്‍ഡ് ടോളറന്‍സില്‍ (IRFT) അംഗവും, ഹോളി സോഫിയാ കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സ്‌കൂള്‍ ഓഫ് തിയോളജിയിലെ അഡ്ജക്ട് പ്രഫസറുമാണ് ഫാ. ജോസഫ് വര്‍ഗീസ്.

English Summary:

Clean water distribution project launched in Pakistan-Syrian Orthodox Church

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com