രാമായണ മാസാചരണത്തിന് കർക്കിടകം ഒന്നിന് ഷിക്കാഗോ ഗീതാ മണ്ഡലത്തിൽ തുടക്കം
Mail This Article
ഷിക്കാഗോ ∙ രാമായണ പാരായണത്തിലൂടെ മനുഷ്യ മനസ്സിലേക്ക് ആധ്യാത്മിക പുണ്യം നിറച്ചുകൊണ്ട് കർക്കിടകം ഒന്നിന് വെർച്വലായി ഗീതാമണ്ഡലം സംഘടിപ്പിച്ച രാമായണപാരായണ യജ്‌ഞം, കോഴിക്കോട് സാമൂതിരി കുടുംബത്തിലെ മുതിർന്ന അംഗം രവി വർമ്മ രാജ ഉദ്ഘാടനം ചെയ്തു.
ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തിൽ വെച്ച് സംഘടിപ്പിച്ച രാമായണപാരായണ യജ്‌ഞത്തിന്റെ മുന്നോടിയായി നടന്ന പൂജകളിൽ വളരെ അധികം ഭക്തർ പങ്കെടുത്തു. മേൽശാന്തി കൃഷ്ണൻ ചെങ്ങണാം പറമ്പിന്‍റെ നേതൃത്വത്തിൽ നടന്ന വിശേഷാൽ മഹാഗണപതി പൂജയ്ക്കും ശ്രീരാമചന്ദ്ര പൂജകൾക്കുശേഷം ഗ്രന്ദപൂജയും നടത്തി.തുടർന്ന് രാമായണ ആചാര്യ ഇന്ദു നായരുടെയും, തങ്കമ്മ അപ്പുക്കുട്ടന്റെയും നേതൃത്വത്തിൽ രാമായണ പാരായണം ആരംഭിച്ചു. രാമായണപാരായണത്തിനു ശേഷം നടന്ന ഭജനയും പൂജകളും ഭക്തിയുടെ മറ്റൊരു തലത്തിലേക്ക് ഭക്തരെ എത്തിച്ചു.
കർക്കിടകം ഒന്നിന് (ചൊവാഴ്ച്ച) വെർച്യുൽ ആയി സംഘടിപ്പിച്ച രാമായണ പാരായണത്തിന് അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും കാനഡ, ഇന്ത്യ എന്നിവിടങ്ങളിലെ ഭക്തരും പങ്കെടുത്തു. ഗീതാ മണ്ഡലം സ്പിരിച്വൽ ചെയർപേഴ്സൺ ആനന്ദ് പ്രഭാകർ തന്‍റെ രാമായണ സന്ദേശം നൽകി.
ഗീതാമണ്ഡലം ആചാര്യൻ മനോജ് നമ്പൂതിരി തന്റെ ആശംസ സന്ദേശം നൽകി. അടുത്ത തലമുറക്ക് ഈ പൈതൃകം പകർന്നു കൊടുക്കാൻ നമ്മളാൽ കഴിയുന്നതെല്ലാം കൂട്ടായി ചെയ്യാണമെന്നു ജോയിന്റ് സെക്രട്ടറി പ്രജീഷ് അഭിപ്രായപ്പെട്ടു.
രാമായണ പാരായണ യജ്‌ഞം ഉദ്ഘാടനം ചെയ്ത രവിവർമ്മ രാജയ്ക്കും, ജയചന്ദ്രനും, മനോജ് തിരുമേനിക്കും, പാരായണ യജ്ഞത്തിന് നേതൃത്വം നൽകിയ കൃഷ്ണൻ ചെങ്ങണാംപറമ്പിനും, രാമായണ ശുഭാരംഭത്തിനു നേതൃത്വം നൽകിയ എല്ലാവർക്കും പങ്കെടുത്ത എല്ലാ ഭക്തർക്കും മറ്റ് എല്ലാ കമ്മിറ്റി അംഗങ്ങള്‍ക്കും ബൈജു എസ്. മേനോന്‍ നന്ദി പ്രകാശിപ്പിച്ചു.