ADVERTISEMENT

ഹൂസ്റ്റൺ ∙  532-മത് രാജ്യാന്തര പ്രെയര്‍ലൈന്‍ സംഘടിപ്പിച്ച യോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തി ഇവാഞ്ചലിസ്റ്റ് തോമസ് മാത്യു. ചെങ്കടലിലെ  ആർത്തിരമ്പുന്ന തിരമാലകൾക്  മധ്യേ ഇസ്രായേൽ ജനതക്ക് പാതയൊരുക്കുകയും ഉണങ്ങിയ നിലത്തിലൂടെ മറുകര എത്തിക്കുകയും ചെയ്ത  ദൈവം തന്നിൽ ആശ്രയിക്കുന്നവരുടെ ജീവിതത്തിൽ അഭിമുഖീകരിക്കുന്ന  ഏതൊരു  പ്രതിസന്ധികളേയും  തരണം ചെയ്യുന്നതിന്  വിശ്വസ്തനായി എപ്പോഴും കൂടെയുണ്ടായിരിക്കുമെന്നും  അവനിൽ നമുക്ക് പൂർണമായി വിശ്വസിക്കാമെന്നും  ചിൽഡ്രൻസ് ഫോർ ക്രൈസ്റ്റ് മിനിസ്ട്രി  ഡയക്ടറും നിരവധി ആത്മീയ ഗാനങ്ങളുടെ  രചിയിതാവും ഗായകനും സുവിശേഷകനുമായ തോമസ് മാത്യു പറഞ്ഞു. 

ജൂലൈ 22ന് വൈകിട്ട് സംഘടിപ്പിച്ച യോഗത്തില്‍ സങ്കീർത്തനം 55-ാം അധ്യായത്തിൽ നിന്നുള്ള  വാക്യങ്ങളെ  ആധാരമാക്കി അദ്ദേഹം കേരളത്തിൽ നിന്നും സൂം പ്ലാറ്റഫോമിലൂടെ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു.  ഫറോവന്റെ അടിമത്വത്തിൽ നിന്നും വിടുവിക്കപ്പെട്ട ഇസ്രായേൽ ജനതയെ വാഗ്ദത്ത  നാട്ടിലേക്കു കൊണ്ടുവരുന്നതിന് മോശ അനുഭവിച്ച ത്യാഗങ്ങളെയും, നേരിടേണ്ടിവന്ന പ്രതിസന്ധികളേയും തരണം ചെയ്ത മാർഗങ്ങളെയും അദ്ദേഹം  പറഞ്ഞു. മോശയുടെ ജീവിതം നാം ഓരോരുത്തർക്കും മാതൃകയാകട്ടെ എന്നും അദ്ദേഹം ആശംസിച്ചു. 

ഡാലസിൽ  നിന്നുള്ള ലീലാമ്മ ഡാനിയേൽ  പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ ഐപിഎല്‍ കോര്‍ഡിനേറ്റര്‍ സി വി സാമുവേല്‍ സ്വാഗതമാശംസിച്ചു. വാഷിങ്ടൻ ഡിസിയിൽ നിന്നുള്ള ഡോ ജോർജ് വർഗീസ് (മോനി ) മധ്യസ്ഥ പ്രാർത്ഥനക്ക് നേത്ര്വത്വം നൽകി. തുടർന്ന്  ടെന്നിസിൽ നിന്നുള്ള ജോൺ സക്കറിയ (ജോജി ) സങ്കീർത്തനം വായിച്ചു.

ഐപിഎൽ സംഘടിപ്പിക്കുന്ന പ്രതിവാര പ്രാർത്ഥനാ യോഗങ്ങളിൽ നിരവധി പേര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സംബന്ധിച്ചിരുന്നുവെന്നു അലക്സ് തോമസ് പറഞ്ഞു. ന്യൂജേഴ്‌സിയിൽ നിന്നും റവ മാത്യു വർഗീസ് അച്ചന്റെ പ്രാർഥനക്കും  അശീർവാദത്തിനും ശേഷം സമ്മേളനം സമാപിച്ചു. ഷിബു ജോർജ് ടെക്‌നിക്കൽ കോർഡിനേറ്ററായിരുന്നു. 

English Summary:

Evangelist Thomas Mathew delivered the keynote speech at the international prayer line meeting.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com