ADVERTISEMENT

ഡാലസ്∙ ലോകത്ത് എവിടെയാണെങ്കിലും ക്നാനായ സമുദായം അതിന്‍റെ പാരമ്പര്യം കാത്തുസൂക്ഷിക്കുകയും മാതൃരാജ്യം മറക്കാതിരിക്കുകയും വേണമെന്ന് ക്നാനായ സമുദായ മെത്രാപ്പൊലീത്ത കുര്യാക്കോസ് മാർ സേവേറിയോസ്  ക്നാനായക്കാരോട് ആഹ്വാനം ചെയ്തു. നോർത്ത് അമേരിക്കൻ മലങ്കര ക്നാനായ കമ്മ്യൂണിറ്റിയുടെ നാല് ദിവസം നീണ്ടുനിന്ന വാർഷിക സമ്മേളനത്തിന്‍റെ സമാപന സമ്മേളനത്തിൽ ഫോസ്ക്കോ ഹോട്ടൽ കൺവെൻഷൻ സെന്‍ററിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നോർത്ത് അമേരിക്കൻ മലങ്കര ക്നാനായ കമ്മ്യൂണിറ്റി പ്രസിഡന്‍റ് ജിജി ഇടവഴിക്കൽ അധ്യക്ഷത വഹിച്ചു. ക്നാനായ സമുദായ സെക്രട്ടറി റ്റി. ഓ ഏബ്രാഹാംതോട്ടത്തിൽ, വെരി റവ പ്രസാദ് കോർ എപ്പിസ്കോപ്പ എന്നിവരും സംസാരിച്ചു.

namka-knanaya-sangamam-2024-us2

സമ്മേളനത്തിൽ ഫാ. മർക്കോസ് ചാലു പറമ്പിൽ, ഡി. അജിഷ് പഴയാറ്റ്, ഫാ. റെന്നി ഏബ്രാഹാം കിഴക്കേതിൽ, ഫാ. ബിജു ആരമ്മാം മുട്ടിൽ തോമസുകുട്ടി തേവരും മുറിയിൽ സാബു കണ്ണാട്ടിപ്പുഴ ടിജു തോട്ടുപുറത്തെ, ബാലു മാലത്തുശ്ശേരി, മിനു ഇരണക്കൽ, തോമസ് ചാലു പറമ്പിൽ, പി.എ.ഏപ്രാഹാം കുഴിക്കണ്ടത്തിൽ എന്നിവരും പ്രസംഗിച്ചു. ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത വർണ്ണശബളമായ റാലിയും നടന്നു.

English Summary:

NAMKA Knanaya Sangamam 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com