ADVERTISEMENT

ഡാലസ് ∙ അമേരിക്കൻ റിപ്പബ്ലിക്കൻ പാർട്ടി ടെക്സാസ് സ്റ്റേറ്റ് ചെയർമാൻ ഏബ്രഹാം ജോർജ്ജിൻ്റെ മാതാവ് പാലക്കാട് നരിമറ്റത്തിൽ റേച്ചൽ ജോർജ്ജ് (ചിന്നമ്മ -71) ജൂലൈ 24 ന് അന്തരിച്ചു. 1995-ൽ അമേരിക്കയിൽ സ്ഥിരതാമസം ആക്കിയിരുന്ന കുടുംബം, പ്രേഷിത പ്രവർത്തനത്തിന്റെ ഭാഗമായി കേരളത്തിൽ താമസിച്ചു വരവെയാണ് അന്ത്യം. 

പാലക്കാട് ശാലേം ബൈബിൾ സെമിനാരിയുടെ ഡയറക്ടർമാരിൽ ഒരാളായിരുന്നു റേച്ചൽ. കുടുംബം ഡാലസ് ഐപിസി ഹെബ്രോൻ സഭാംഗങ്ങളാണ്. നരിമറ്റത്തിൽ പാസ്റ്റർ ജോർജ്ജ് എൻ. ഏബ്രഹാം ആണ് ഭർത്താവ്. അട്ടപ്പാടി എഴയ്ക്കാട് ഐപിസി സഭ, ഡാലസ് ഗ്രേസ് പെന്തകോസ്തൽ ചർച്ച് എന്നിവടങ്ങളിൽ വൈദിക ശുശ്രൂഷയിലായിരുന്നിട്ടുണ്ട്.

സംസ്കാരം പിന്നീട്. മക്കൾ: ഏബ്രഹാം ജോർജജ് (റെജി) - ജീന (പ്രിയ), റോസ്‌ലിൻ ജോൺ - ഡോക്ടർ ജെയ്സൺ ജോൺ. കൊച്ചുമക്കൾ: സാറ, ഏബൽ, എസ്രാ , ജൂഡ്. 

(വാർത്ത: സാം മാത്യു, ഡാലസ്)

English Summary:

Rachel George Died

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com