ADVERTISEMENT

ന്യൂയോർക്ക് ∙ നിർണായക ബ്ലൂ വാൾ സംസ്ഥാനങ്ങളിൽ (മിഷിഗൺ, പെൻസിൽവാനിയ, വിസ്കോൺസിൻ) കമല ഹാരിസ് ലീഡ് ചെയ്യുന്നു. ശനിയാഴ്ച പ്രസിദ്ധീകരിച്ച പുതിയ സർവേയിൽ പങ്കെടുത്ത ഭൂരിപക്ഷം വോട്ടർമാരും ട്രംപിനെക്കാൾ കമലയ്ക്ക് വോട്ട് ചെയ്യുമെന്നും അവർ സത്യസന്ധയും മിടുക്കിയും ഭരിക്കാൻ യോഗ്യയുമാണെന്ന് കരുതുന്നുവെന്നും പറഞ്ഞു. ന്യൂയോര്‍ക്ക് ടൈംസ്/ സിയാന കോളജ് നടത്തിയ വോട്ടെടുപ്പിലാണ് കമലയുടെ മുന്നേറ്റം ചൂണ്ടിക്കാണിക്കുന്നത്.

ഓഗസ്റ്റ് 5 മുതൽ 9 വരെ നടന്ന വോട്ടെടുപ്പിൽ മിഷിഗൺ, പെൻസിൽവാനിയ, വിസ്കോൺസിൻ എന്നിവിടങ്ങളിലെ വോട്ടർമാരോട് ഹാരിസിനോടും ട്രംപിനോടുമുള്ള മനോഭാവത്തെക്കുറിച്ച് ചോദിച്ചറിഞ്ഞു. ഇന്ന് തിരഞ്ഞെടുപ്പ് നടന്നാൽ ആർക്ക് വോട്ട് ചെയ്യുമെന്ന് ചോദിച്ചപ്പോൾ,  46 ശതമാനം പേർ ട്രംപിനെയും 50 ശതമാനം പേർ കമല ഹാരിസിനെയും പിന്തുണച്ചു.

ഈ ആഴ്ച വിസ്‌കോണ്‍സിന്‍, മിഷിഗണ്‍ എന്നിവയുള്‍പ്പെടെ നിരവധി പ്രധാന സംസ്ഥാനങ്ങളില്‍ പ്രചാരണത്തിനായി ഹാരിസ് പോയിട്ടുണ്ട്.

English Summary:

New poll shows Harris four points ahead of Trump US election 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com