ADVERTISEMENT

ടൊറന്റോ ∙ മിസിസ് കാനഡ എർത്ത് 2024 മത്സരത്തിൽ കനേഡിയൻ സുന്ദരിമാരെ പിന്തള്ളി ജേതാവായത് കണ്ണൂർ തളാപ്പ് മാധവത്തിൽ മിലി ഭാസ്കരൻ (44). ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറായ മിലി 2016ൽ ആണു ഭർത്താവ് മഹേഷ്കുമാർ, മക്കളായ തമന്ന, അർമാൻ എന്നിവർക്കൊപ്പം കാനഡയിൽ എത്തിയത്. ഐടി എൻജിനീയറാണ് മഹേഷ്‌കുമാർ. 150 മത്സരാ‍ർഥികളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട മിലിയാണ് അടുത്തവർഷം മിസിസ് ഗ്ലോബൽ എർത്ത് മത്സരത്തിൽ കാനഡയെ പ്രതിനിധീകരിക്കുക. യോഗ പരിശീലക കൂടിയാണു മിലി.

ബാങ്ക് ഓഫ് ഇന്ത്യ മാനേജരായിരുന്ന ടി.സി. ഭാസ്കരൻ നമ്പ്യാരുടെയും ജില്ലാ ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന ജയ ഭാസ്കരന്റെയും മകളാണ്. കണ്ണൂർ ചിന്മയ വിദ്യാലയത്തിൽ പ്ലസ്ടുവിനു ശേഷം കാസർകോട് എൽബിഎസ് എൻജിനീയറിങ് കോളജിൽ നിന്നാണ് ബിടെക് പാസായത്.

English Summary:

Mili Bhaskaran crowned Mrs. Canada Earth 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com