ADVERTISEMENT

ഹൂസ്റ്റൺ ∙ കേരളത്തിൽ ഒരു മാറ്റം അനിവാര്യമാണ്. ആ മാറ്റം ഉണ്ടാക്കുന്നതിനു പ്രവാസികളുടെ ഭാഗത്തു നിന്നും വലിയ പിന്തുണ ആവശ്യമാണ്. ഭരണകൂടം നടത്തുന്ന അഴിമതിയ്ക്കും അനീതിയ്ക്കും എതിരെ എന്നും പോരാടിയിട്ടുള്ള ചരിത്രമാണ് എനിക്കുള്ളത്. അത് മുഖ്യമന്ത്രിയായാലും മന്ത്രിമാരായാലും നിർഭയനായി തുറന്നു പറയും, അതും എല്ലാ തെളിവുകളും നിരത്തി കൊണ്ട് ! എന്റെ പോരാട്ടം തുടരുക തന്നെ ചെയ്യും. അത് നിയമസഭയിലായാലും പുറത്താണെങ്കിലും! ഞാൻ എന്തിനു ഭയപ്പെടണം? അഭിഭാഷകൻ എന്ന നിലയിലുള്ള തന്റെ നിയമ പരിജ്ഞാനവും അനുഭവപരിചയവും എന്റെ പോരാട്ടത്തിന് ശക്തി പകരുന്നു ! ചങ്കൂറ്റത്തോട് കൂടി തന്നെ തന്റെ പോരാട്ടങ്ങൾ തുടരുമെന്ന് യുവകേരളത്തിന്റെ പ്രതീക്ഷയും നിയമസഭയിലെ ഗർജിക്കുന്ന സിംഹവുമായ കോൺഗ്രസിന്റെ കരുത്തനായ മൂവാറ്റുപുഴ എംഎൽഎ ഡോ.മാത്യു കുഴൽനാടൻ ഹൂസ്റ്റണിൽ തനിക്ക് ലഭിച്ച ആവേശോജ്വല സ്വീകരണത്തിൽ  പറഞ്ഞു.

സന്ദർശനാർത്ഥം ഹൂസ്റ്റണിൽ എത്തിയ മാത്യു കുഴൽനാടൻ എംഎൽഎയ്ക്ക്  ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യൂഎസ്എ (OICC USA) ഹൂസ്റ്റൺ ചാപ്റ്ററിന്റെയും സൗത്ത് ഇന്ത്യൻ യൂഎസ് ചേംബർ ഓഫ് കോമേഴ്‌സിന്റെയും (SIUCC) സംയുക്താഭിമുഖ്യത്തിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട് ദുരന്തത്തിൽ മരണമടഞ്ഞവ ആദരാഞ്ജലികൾ അർപ്പിച്ച്‌  മൗനപ്രാർത്ഥനയോടെയാരുന്നു സമ്മേളന തുടക്കം.

ഒഐസിസി യുഎസ്എ ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡന്റ് വാവച്ചൻ മത്തായി അധ്യക്ഷത വഹിച്ച സമ്മേളനം ഒഐസിസി ഗ്ലോബൽ പ്രസിഡന്റ് ജെയിംസ്‌ കൂടൽ ഉദ്ഘാടനം ചെയ്തു. സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് സഖറിയ കോശി ആമുഖ പ്രസംഗം നടത്തി. എസ്ഐയുസിസി ജനറൽ സെക്രട്ടറി ജിജി ഓലിയ്ക്കൻ സ്വാഗതം ആശംസിച്ചു.  സ്റ്റാഫ്‌ഫോർഡ് സിറ്റി മേയർ കെൻ മാത്യൂ, ഫോർട്ട് ബെൻഡ് കൗണ്ടി ഡിസ്ട്രിക്ട് ജഡ്ജ് സുരേന്ദ്രൻ കെ .പട്ടേൽ, SIUCC മുൻ പ്രസിഡന്റുമാരായ ജോർജ്‌ കോളച്ചേരിൽ, ജോർജ് കാക്കനാട്ട്, ബോർഡംഗം ചാക്കോ തോമസ്,  ശശിധരൻ നായർ, പ്രവാസി കോൺഗ്രസ് നേതാവ് സാബു കൂവക്കാട്ടിൽ തുടങ്ങിയവർ ആശംസകളറിയിച്ച്‌ സംസാരിച്ചു.

 ഒഐസിസി യൂഎസ്‍എ റീജനൽ വൈസ് പ്രസിഡന്റ് ബാബു കൂടത്തിനാലിൽ നന്ദി അറിയിച്ചു. ഒഐസിസി യൂഎസ്‍എ നാഷനൽ ജനറൽ സെക്രട്ടറി ജീമോൻ റാന്നി എംസിയായി പ്രവർത്തിച്ച്‌  പരിപാടികൾ നിയന്ത്രിച്ചു.  

English Summary:

Mathew Kuzhalnadan MLA received by OICC Houston Chapter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com