ADVERTISEMENT

ഷിക്കാഗോ∙ സെന്‍റ്  മേരീസ് ക്നാനായ ദേവാലയത്തിലെ പ്രധാന തിരുനാളിൽ പങ്കെടുക്കാനെത്തിയ അപ്പോസ്തോലിക് ന്യൂൺഷ്യോ ആർച്ച് ബിഷപ് മാർ കുര്യൻ വയലുങ്കൽ, ഇടവകയിലെ മിഷൻ ലീഗ് യൂണിറ്റിന്‍റെ പ്രവർത്തനങ്ങളെ പ്രത്യേകം അഭിനന്ദിച്ചു. സംഘടന നടത്തിയ എല്ലാ കാരുണ്യ പ്രവർത്തനങ്ങളും വളരെ ശ്ലാഘനീയമാണെന്നും ഇതിലൂടെ വളരെയേറെ പേർക്ക് നന്മ ലഭിച്ചു എന്നറിയാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സെന്‍റ്  മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിലെ വികാരി ഫാദർ സിജു മുടക്കോടിയിൽ ഇടവയിലെ എല്ലാ മിനിസ്ടറികളുടെയും പ്രവർത്തനങ്ങൾക്ക് മാർഗനിർദേശങ്ങൾ നൽകുന്നതിൽ വളരെ ശ്രദ്ധാലുവാണ്. മതബോധന സ്കൂളിലെ നാലാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള ഏകദേശം 180 ഓളം കുട്ടികളാണ് മിഷൻലീഗ് സംഘടനയിൽ അംഗങ്ങൾ ആയിട്ടുള്ളത്. ഈ കുട്ടികളെ 15 കുട്ടികൾ അടങ്ങുന്ന 12 ഉപ ഗ്രൂപ്പുകളായി തിരിച്ച് ഓരോ ഗ്രൂപ്പിനും ഒരു ഗ്രൂപ്പ് ലീഡറെയും കൂടാതെ അഞ്ചു പേരുള്ള ഒരു എക്സിക്യൂട്ടീവ് കമ്മിറ്റിയും നിയമിച്ചുകൊണ്ടുള്ള ഒരു സംവിധാനമാണ് ഇടവകയിലുള്ളത്. ഈ കമ്മിറ്റിയാണ് മിഷൻ ലീഗിന്‍റെ എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നടത്തിവരുന്നത്.

വിശ്വാസ പരിശീലനത്തോടൊപ്പം വ്യക്തിത്വവികാസവും സംഘടനയുടെ മുദ്രാവാക്യങ്ങൾ ആയ സ്നേഹം, സഹനം, സേവനം, ത്യാഗം എന്നിവയ്ക്ക് മുൻതൂക്കം കൊടുത്തുകൊണ്ടുള്ള വിവിധയിനം കർമ്മപരിപാടികളും കാരുണ്യ പ്രവർത്തനങ്ങളും അതോടൊപ്പം തീർത്ഥാടനങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് എല്ലാവർഷവും യൂണിറ്റ് ഡയറക്ടേഴ്സ് കുട്ടികൾക്കായി വിഭാവനം ചെയ്തു കൊണ്ടിരിക്കുന്നത്.

യൂണിറ്റ് ഡയറക്ടർമാരായ ജോജോ ആനാലിൽ, സിസ്റ്റർ ജെസ്സീന, സൂര്യ കരികുളം എന്നിവർ ഇടവക വികാരി ഫാദർ സിജു മുടക്കോടിയലിന്‍റെ മാർഗനിർദേശത്തിൽ മതബോധന അധ്യാപകരോടൊപ്പം ഒത്തുചേർന്ന് മിഷൻലീഗിന്‍റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു

English Summary:

Bishop Mar Kurian Vayalunkal praised the excellent work of the Mission League at St. Mary's Parish in Chicago

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com