കേരള അസോസിയേഷൻ നാഷ്‌വിൽ സ്വാതന്ത്ര്യ ദിന ഫ്ലോട്ടിന് പ്രത്യേക പുരസ്‌കാരം
Mail This Article
നാഷ്‌വിൽ∙ ഇന്ത്യൻ അസോസിയേഷൻ ഓഫ് നാഷ്‌വിൽ സംഘടിപ്പിച്ച ഇന്ത്യൻ സ്വാതന്ത്ര്യ ദിന പരേഡിൽ കേരള അസോസിയേഷൻ നാഷ്‌വിലിന്‍റെ ഫ്ലോട്ടിന് പ്രത്യേക പുരസ്‌കാരം. "വൺ ഇന്ത്യ" എന്ന ആശയത്തെ മുൻനിർത്തി സംഘടിപ്പിച്ച ഈ പരേഡിൽ 28-ഓളം സംഘടനകൾ പങ്കെടുത്തു. ഓരോ സംഘടനയും തങ്ങളുടെ സംസ്ഥാനത്തിന്‍റെ സംസ്കാരം അവതരിപ്പിച്ചു.
കേരള അസോസിയേഷൻ നാഷ്‌വിലിന്‍റെ ഫ്ലോട്ട് കെട്ടുവള്ളം, ചെണ്ടമേളം, മുത്തുക്കുട എന്നിവ ഇടംപിടിച്ചു. കേരളത്തിന്‍റെ ജലസഞ്ചാര സംസ്‌കാരത്തെ പ്രതിനിധീകരിച്ച ഈ ഫ്ലോട്ട് പ്രേക്ഷകരെ ആകർഷിച്ചു.
ഇതിന്‍റെ ഫലമായി, ഇന്ത്യൻ അസോസിയേഷൻ നാഷ്‌വിൽ കേരള അസോസിയേഷന് പ്രത്യേക പുരസ്‌കാരം നൽകി. ഈ ഫ്ലോട്ട് ഒരുക്കുന്നതിൽ പ്രധാന പങ്കുവഹിച്ച കാൻ ജോയിന്‍റ് സെക്രട്ടറി അനിൽ പതിയാരിനെ ആദരിച്ചു.
ചെണ്ടമേളവും തിരുവാതിരയും വേദിയിൽ അവതരിപ്പിച്ചു. . കേരള അസോസിയേഷൻ അംഗങ്ങൾക്കൊപ്പം ചങ്ങനാശ്ശേരി എംഎൽഎ ജോബ് മൈക്കിൾ, മുൻ കേന്ദ്ര മന്ത്രിയും പ്രശസ്ത അഭിനേതാവുമായ ഡി നെപ്പോളിയൻ, അറ്റ്ലാന്‍റ കൗൺസിൽ ജനറൽ ഓഫ് ഇന്ത്യ രമേശ് ബാബുലക്ഷ്മണൻ എന്നിവരും പരേഡിൽ പങ്കെടുത്തു. നാഷ്‌വിലിന്‍റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു ഇന്ത്യൻ സ്വാതന്ത്ര്യ ദിന പരേഡ് നടന്നത്.