ADVERTISEMENT

ഫിലഡൽഫിയ ∙ 'നൃത്തവർഷിണി' പുരസ്കാര ജേത്രിയായ, നിമ്മി റോസ് ദാസ് ശിക്ഷണം നൽകുന്ന,‘ഭരതം ഡാൻസ് അക്കാദമിയുടെ',  രജതജൂബിലിയാഘോഷം, ഇന്ന് ഫിലഡൽഫിയയിൽ നടക്കും. നർത്തനം കാണാൻ ഒരുങ്ങി നീലാകാശവും താരകളും, പിന്നെ ആസ്വാദക വൃന്ദവും.  ഇരുപത്തി അഞ്ചു വർഷങ്ങൾ പൂർത്തിയാക്കുന്ന അക്കാദമിയുടെ ആഘോഷത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നതായ് ഭരതം ഡാൻസ് അക്കാഡമി രജത ജൂബിലി ആഘോഷ സമിതി പ്രവർത്തകർ അറിയിച്ചു.  

silver-jubilee-celebration-of-bharatam-dance-academy

നിമ്മി റോസ് ദാസ്, കൊച്ചിൻ കോളജിൽ, കോളജ് യൂണിയൻ  ആർട് വിഭാഗം സെക്രട്ടറിയായിരുന്നു. എറണാകുളം മാഹാരാജാസ് കോളജിൽ നിന്ന് ധനശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും,  ഫിലഡൽഫിയയിലെ കോളജുകളിൽ നിന്ന് ഫിസിയോ തെറപ്പിയിൽ ബിരുദവും നഴ്‌സിങ്ങിൽ മാസ്റ്റേഴ്സും നേടി. ഗുരുവിജയലക്ഷ്മിയുടെ ശിക്ഷണത്തിൽ, ഭരതനാട്യവും കുച്ചുപ്പുടിയും മോഹിനി ആട്ടവും അഭ്യസിച്ചു. ചിത്രകാരിയെന്ന നിലയിലും പ്രശസ്തയായ നിമ്മി. ഫിലഡൽഫിയയിലെ യൂണിവേഴ്സിറ്റിയിലെ നഴ്സ് എജ്യുക്കേറ്ററും പ്രശസ്ത ഹോസ്പിറ്റലിൽ നഴ്സ് മാനേജരുമാണ്.  നൃത്ത വിദ്യാദാനത്തിലൂടെ,  വിവിധ  ഇന്ത്യൻ ഭാഷകളുടെയും, സംസ്കാര രീതികളുടെയും പാഠങ്ങൾ, അനേകം വിദ്യാർഥികൾക്ക് പകർന്നു നൽകുന്നു. 

silver-jubilee-celebration-of-bharatam-dance-academy

ഭരതം ഡാൻസ് അക്കാദമിയുടെ രജത ജൂബിലി ആഘോഷത്തിൽ സമാഹരിക്കുന്ന തുക, വയനാട്ടിൽ ദുരിതമനുഭവിക്കുന്ന അശരണർക്ക് നൽകുന്നതിനായ് നീക്കി വയ്ക്കുന്നു.

silver-jubilee-celebration-of-bharatam-dance-academy

പ്രകൃതി ദുരന്ത ബാധിതർക്ക് സഹായം നൽകുന്നതിനുള്ള ഭരതം ഡാൻസ് അക്കാദമിയുടെ ജീവകാരുണ്യ നിലപാടിനെയും അവരുടെ പ്രവർത്തനങ്ങളെയും അഭിനന്ദിക്കുന്നതായി ഓർമ ഇന്റർനാഷനൽ ഇന്ത്യ പ്രൊവിൻസ് പ്രസിഡന്റ്  കെ ജെ ജോസഫ് മാസ്റ്ററും (റിട്ടയേഡ് ഹെഡ് മാസ്റ്റർ), സെക്രട്ടറി ഷീജാ കെ പിയും (കഥാപ്രസംഗ-നൃത്താധ്യാപിക), പ്രവർത്തകരും ആശംസകൾ അറിയിച്ചു. മുൻ വർഷങ്ങളിൽ ക്യാൻസർ ബാധിത അശരണർക്ക് സാന്ത്വനം പകരുവാൻ ഭരതം ഡാൻസ് അക്കാദമി ധനസഹായം നൽകിയിരുന്നു.
ആഘോഷ വേദി: Klein Life Hall, 10100 Jamison Ave, Philadelphia, PA 19116; time 4 P M, Date: Saturday September 14, 2024. Entry Free.

English Summary:

Silver Jubilee Celebration of Bharatam Dance Academy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com