ADVERTISEMENT

ഡാലസ് ∙ ഗാർലൻഡ് സിറ്റി മേയർ സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങി ഷിബു സാമുവൽ. അമേരിക്കയിൽ കഴിഞ്ഞ 30 വർഷം ഓർഡിനേറ്റഡ് ബിഷപ്, കൗൺസിലർ, എഴുത്തുകാരൻ, മികച്ച കൺവൻഷൻ പ്രാസംഗികൻ തുടങ്ങിയ നിലയിൽ പ്രവർത്തിക്കുകയും രാജ്യാന്തര തലത്തിൽ ഏഷ്യൻ മിഷനറി, നാഷനൽ എജ്യുക്കേഷനൽ ഡയറക്ടർ ഓഫ് നേപ്പാൾ, യുപിഡി സൗത്ത് ഏഷ്യ റീജൻ കോഓർഡിനേറ്റർ തുടങ്ങിയ നിലയിൽ പ്രവർത്തിക്കുന്ന വ്യക്തിയാണ് ഷിബു. 

കമ്മ്യൂണിറ്റി മൾട്ടി കൾച്ചറൽ കമ്മീഷൻ, ഗാർലൻഡ് യൂത്ത് ലീഡർഷിപ് കമ്മറ്റി, ഗാർലൻഡ് പരിസ്ഥിതി കമ്മ്യൂണിറ്റി അഡ്വൈസറി ബോർഡ് മെംബർ തുടങ്ങിയ തലങ്ങളിലും ഷിബു പ്രവർത്തിച്ചു വരുന്നു,

ഗാർലൻഡിൽ കുടുംബമായി താമസിച്ചു വരുന്ന ഷിബു സാമുവലിന്റെ ഭാര്യ സൂസൻ ഷിബു നഴ്സാണ്. മക്കൾ: അലെൻ ഷിബു, എൻജെല. മരുമകൾ: കൃപാ അലെൻ.

(വാർത്ത: എബി മക്കപ്പുഴ)

English Summary:

Shibu Samuel is running for Garland City Mayor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com