ADVERTISEMENT

ഓട്ടവ ∙ കാനഡ പാർലമെന്റിലെ ഓണാഘോഷം നാളെ നടക്കും. വടക്കൻ അമേരിക്കയിൽ മലയാളത്തിന്റെ പതാകാവാഹകനായ യൂക്കോൺ പ്രീമിയർ രഞ്ജ് പിള്ള ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കൾ പങ്കെടുക്കുമെന്ന് സംഘാടകസമിതി ചെയർമാൻ ബിജു ജോർജും കൺവീനർ റാം മതിലകത്തും അറിയിച്ചു.സർ ജോൺ എ മക്ഡോണൾഡ് ബിൽഡിങ്ങിൽ വൈകിട്ട് അഞ്ചര മുതൽ എട്ടര വരെയാണ് ഓണാഘോഷം.

പാർലമെന്റംഗം മൈക്കിൾ ബാരറ്റാണ് ആതിഥേയൻ. ഇതു മൂന്നാം തവണയാണ് ഇൻഡോ കനേഡിയൻ കൗൺസിൽ ഫോർ ആർട്സ് ആൻഡ് കൾച്ചർ (ഐസിഎസി) പാർലമെന്റിലെ ഓണം ഒരുക്കുന്നത്. ചെണ്ടമേളവും കലാ-സാംസ്കാരിക പരിപാടികളും ആഘോഷത്തിന് പൊലിമപകരും. ഓണസദ്യയും ഒരുക്കിയിട്ടുണ്ട്. സതീഷ് ഗോപാലനും ടോമി കോക്കാട്ടുമാണ് കോ-ചെയർ. ഇവന്റ് കോ-ഓർഡിനേറ്റർ രേഖാ സുധീഷ്, ഹോസ്പിറ്റാലിറ്റി ഓപ്പറേഷൻസ് ഡയറക്ടർ സുധീഷ് പണിക്കർ, കമ്യൂണിറ്റി ഔട്ട്റീച്ച് കോ-ഓർഡിനേറ്റർ പ്രവീൺ വർക്കി തുടങ്ങിയവരും സംഘാടകസമിതിയിലുൾപ്പെടുന്നു.

നൂറോളം മലയാളി സംഘടനകൾ പാർലമെന്റിലെ ഓണം പരിപാടിയുമായി സഹകരിക്കുന്നു. റജിസ്റ്റർ ചെയ്തവർക്കു മാത്രമാണ് പ്രവേശനം. ബോബൻ ജയിംസിന്റെ നേതൃത്വത്തിലുള്ള ട്രിനിറ്റി ഓട്ടോ ഗ്രൂപ്പാണ് ഗ്രാൻഡ് സ്പോൺസർ. ലണ്ടൻ ഒന്റാരിയോയിൽനിന്ന് രാവിലെ ഏഴിന് പുറപ്പെടുന്ന ബസ് എട്ടിന്  കിച്ചനറിലും ഒൻപതിന് മിസ്സിസാഗയിലും പത്തിന് സ്കാർബ്രോയിലും പന്ത്രണ്ടരയ്ക്ക് കിങ്സ്റ്റണിലും എത്തും. ഓണാഘോഷത്തിനുശേഷം രാത്രി ഒൻപതിനാണ് മടക്കയാത്ര.

കൂടുതൽ വിവരങ്ങൾക്ക്:
nationalonamcanada.ca

English Summary:

National Onam Celebration at Parliament; Ranj Pillai Will Participate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com