വെർജീനിയ സെന്‍റ് ജൂഡ് ഇടവകയിൽ ഓണഘോഷം സംഘടിപ്പിച്ചു
Mail This Article
×
വാഷിങ്ടൻ ഡി സി ∙ നോർത്തേൺ വെർജീനിയ സെന്‍റ് ജൂഡ് സിറോ മലബാർ ചർച്ചിന്‍റെ ആഭിമുഖ്യത്തിൽ ഓണഘോഷം സംഘടിപ്പിച്ചു.
വിശ്വാസികൾ കേരളീയ വേഷമണിഞ്ഞാണ് ദേവാലയത്തിൽ എത്തിയത്. കുർബാനക്ക് ശേഷം നടന്ന വിഭവ സമൃദ്ധമായ ഓണ സദ്യയിൽ നാനൂറിൽ അധികം പേർ പങ്കെടുത്തു.
സ്ത്രീകളുടെ മെഗാ തിരുവാതിരകളി, പുരുഷന്മാരുടെ ചെണ്ടമേളം, യുവാക്കളുടെയും കുട്ടികളുടെയും വിവിധ പരിപാടികൾ എന്നിവയെല്ലാം ഓണാഘോഷത്തിന് കൊഴുപ്പേകി.
ഇടവക വികാരി ഫാ. നിക്കോളാസ് തലക്കോട്ടൂർ ഓണാഘോഷം ഉദ്ഘാടനം ചെയ്തു. ട്രസ്റ്റിമാരായ ജെയ്സൺ പോൾ, ജോബിൻ മാളിയേക്കൽ, മേരി ജെയിംസ്, സാറാ റൈഞ്ജ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
English Summary:
Onam celebrations at Northern Virginia St. Jude Parish
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.