ADVERTISEMENT

ചിക്കാഗോ ∙ ചെറുപുഷ്‌പ മിഷൻ ലീഗ് ചിക്കാഗോ രൂപത സമിതി സംഘടിപ്പിച്ച ഡിജിറ്റൽ പോസ്റ്റർ നിർമാണ മത്സര വിജയികളെ പ്രഖ്യാപിച്ചു. ഐഡൻ ഫെലിക്സ് (സെന്റ് അൽഫോൻസാ സിറോ-മലബാർ കത്തോലിക്ക പള്ളി, റിച്ച്മണ്ട്, വിർജീനിയ) ഒന്നാം സ്ഥാനവും, എലിൻ ലോറൻസ് (സെന്റ് തോമസ് സിറോ-മലബാർ കത്തോലിക്ക പള്ളി, സാൻ ഫ്രാൻസിസ്കോ, കാലിഫോർണിയ) രണ്ടാം സ്ഥാനവും, ഹന്നാ ജോസഫ് (സെന്റ് മേരീസ് സിറോ-മലബാർ കത്തോലിക്ക പള്ളി, ഷാർലെറ്റ്, നോർത്ത് കരോളിന) മൂന്നാം സ്ഥാനവും നേടി.

അമേരിക്കയിലെ കത്തോലിക്കാ സഭാ 2022 മുതൽ 2025 വരെ യുകരിസ്റ്റിക് റിവൈവൽ കാലഘട്ടമായി ആചരിക്കുകയാണ്. ഇതിനോടനുബന്ധിച്ചാണ് വിശുദ്ധ കുർബാന വിഷയമാക്കി മിഷൻ ലീഗ് ഡിജിറ്റൽ പോസ്റ്റർ നിർമാണ മത്സരം സംഘടിപ്പിച്ചത്. അമേരിക്കയിലുടനീളമുള്ള ഇടവകകളിൽ നിന്നും മിഷനുകളിൽ നിന്നും ധാരാളം മിഷൻ ലീഗ് അംഗങ്ങൾ മത്സരത്തിൽ പങ്കുചേർന്നു. വിജയികൾക്ക് ക്യാഷ് അവാർഡുകളും പ്രശംസ പത്രവും സമ്മാനിക്കും. മിഷൻ ലീഗ് ചിക്കാഗോ രൂപതാ ഭാരവാഹികൾ മത്സരത്തിന് നേതൃത്വം നൽകി.

English Summary:

Cherupushpa Mission League Announced Winners of Digital Poster Making Competition

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com