ADVERTISEMENT

ഷിക്കാഗോ ∙ ഷിക്കാഗോയുടെ സൗത്ത് സൈഡിൽ ഉപഭോക്താക്കൾക്ക് നേരെ വെടിയുതിർത്ത റസ്റ്ററന്റ് ജീവനക്കാരൻ അറസ്റ്റിൽ. തിങ്കളാഴ്ച  രാത്രി 10:30 ഓടെയാണ് വെടിവയ്പ്പുണ്ടായത്. സംഭവത്തിൽ ജെജെ ഫിഷ് ആൻഡ് ചിക്കനിലെ ജീവനക്കാരനായ മെഹ്ദി മെഡലാണ് (42) അറസ്റ്റിലായത്. 

ജീവനക്കാരനും രണ്ട് ഉപഭോക്താക്കളും തമ്മിൽ തർക്കമുണ്ടായി. തുടർന്ന്  ജീവനക്കാരന് ഇവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. തലയ്ക്ക് വെടിയേറ്റ രണ്ടുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ജീവനക്കാരനെതിരെ കൊലപാതകത്തിന് പൊലീസ് കേസെടുത്തു.

English Summary:

Restaurant employee charged with fatally shooting 2 customers in Chicago

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com