റോബർട്ട് എഫ് കെന്നഡിയുടെ ഭാര്യ ഈഥൽ കെന്നഡി അന്തരിച്ചു
Mail This Article
×
ബോസ്റ്റൺ ∙ റോബർട്ട് എഫ് കെന്നഡിയുടെ ഭാര്യ ഈഥൽ കെന്നഡി (96) അന്തരിച്ചു. സ്ട്രോക്കിനെ തുടർന്ന് ഒക്ടോബർ 3 മുതൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഈഥൽ കെന്നഡിയുടെ ചെറുമകൻ ജോ കെന്നഡി മൂന്നാമനാണ് മരണം വിവരം സമൂഹ മാധ്യമത്തിലൂടെ അറിയിച്ചത്.
യുഎസ് മുൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയുടെ സഹോദരനും അറ്റോർണി ജനറലുമായിരുന്ന റോബർട്ട് എഫ്.കെന്നഡിയുടെ ഭാര്യയാണ് ഈഥൽ കെന്നഡി. ഇവർക്ക് 11 മക്കളാണുള്ളത്.
1928 ഏപ്രിൽ 11-ന് ഷിക്കാഗോയിൽ ജനിച്ച ഈഥൽ 1950ലാണ് റോബർട്ട് എഫ്. കെന്നഡിയെ വിവാഹം കഴിച്ചത്. പ്രസിഡന്റ് സ്ഥാനാർഥി മത്സരത്തിൽ കലിഫോർണിയ പ്രൈമറി വിജയിച്ച റോബർട്ട് എഫ്. കെന്നഡി 1968ൽ കൊല്ലപ്പെട്ടു. മനുഷ്യാവകാശ പ്രവർത്തനങ്ങളിൽ ഈഥൽ സജീവമായിരുന്നു. 2014 ൽ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം ലഭിച്ചു.
English Summary:
Ethel Kennedy, social activist and wife of Robert F. Kennedy, has died
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.