ADVERTISEMENT

ന്യൂയോർക്ക് ∙ യുക്രെയ്നിലെ റഷ്യൻ അധിനിവേശ മേഖലയിൽ വാർത്താ റിപ്പോർട്ടിങ്ങിനിടെ  റഷ്യ പിടികൂടിയ യുക്രെയ്ൻ മാധ്യമപ്രവർത്തക മരിച്ചു. റഷ്യൻ തടങ്കലിൽ വച്ചാണ് മാധ്യമ പ്രവർത്തകയായ വിക്ടോറിയ റോഷ്‌ചൈന മരിച്ചതെന്ന് യുക്രെയ്ൻ ഉദ്യോഗസ്ഥർ അറിയിച്ചു. 2023 ഓഗസ്റ്റിലാണ് ഇവരെ റഷ്യ പിടികൂടിയതെന്നാണ് യുക്രെയ്ൻ പറയുന്നത്. 

ഇതു വരെ  വിക്ടോറിയയുടെ അറസ്റ്റിന്‍റെ കാരണങ്ങളോ അവരെ തടവിലാക്കിയ സ്ഥലമോ റഷ്യ വ്യക്തമായിട്ടില്ല.യുക്രെയ്‌നിലെ നാഷനൽ യൂണിയൻ ഓഫ് ജേണലിസ്റ്റ് റഷ്യൻ നടപടിയെ അപലപിക്കുകയും സംഭവത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ജോലി ചെയ്യുന്നതിനിടെയാണ് മാധ്യമപ്രവർത്തകയെ പിടികൂടിയതെന്നും ഇത് മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ ആക്രമണമാണെന്നും നാഷനൽ യൂണിയൻ ഓഫ് ജേണലിസ്റ്റ് കൂട്ടിച്ചേർത്തു.

English Summary:

Ukrainian reporter Victoria Roshchyna dies in Russian detention, official says

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com