ADVERTISEMENT

ഡാലസ് ∙ മാർത്തോമാ ചർച്ച് ഓഫ് ഡാലസ് ഫാർമേഴ്‌സ് ബ്രാഞ്ച് യുവജന സഖ്യത്തിന്റെ നേതൃത്വത്തിൽ  18 മുതൽ 20  വരെ നടത്തപ്പെടുന്ന കൺവൻഷന് മാർത്തോമ്മാ സഭയുടെ വികാരി ജനറാൾ ആയിരുന്ന  റവ. കെ. വൈ. ജേക്കബ് മുഖ്യ സന്ദേശം നൽകും. 

നിങ്ങളെത്തന്നെ വിശുദ്ധീകരിപ്പിൻ (Consecrate Yourselves) എന്ന  ബൈബിൾ  വാക്യത്തെ ആസ്പദമാക്കി നടത്തപ്പെടുന്ന  കൺവൻഷൻ വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 6.30 ന് ആരംഭിക്കും. ഞായറാഴ്ച ആരാധനയ്ക്കും കുർബാനയ്ക്കും ശേഷം സമാപിക്കും. യുവജന സഖ്യത്തിന്റെ നേതൃത്വത്തിലുള്ള ഗായക സംഘം ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

നാളെ (വെള്ളി) മുതൽ ആരംഭിക്കുന്ന കൺവൻഷനിലേക്ക് എല്ലാ വിശ്വാസ സമൂഹത്തെയും ക്ഷണിക്കുന്നതായി ഇടവക വികാരി റവ. വൈ. അലക്സ്‌, സഹ വികാരി റവ. എബ്രഹാം തോമസ്, കൺവൻഷൻ കൺവീനർ ജോ ഇട്ടി, യുവജന സഖ്യം ചുമതലക്കാർ എന്നിവർ അറിയിച്ചു. 

English Summary:

Dallas Marthoma Yuvajanasakhyam Convention

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com