ADVERTISEMENT

ഷിക്കാഗോ ∙ ചെറുപുഷ്പ മിഷൻ ലീഗ് ഷിക്കാഗോ രൂപതയുടെ രണ്ടാം വാർഷികാഘോഷങ്ങൾ  19ന് ഓൺലൈനായി നടത്തും. ഷിക്കാഗോ രൂപതാ ബിഷപ് മാർ ജോയ് ആലപ്പാട്ട് വാർഷികാഘോഷങ്ങൾ ഉദ്‌ഘാടനം നിർവഹിക്കും. ചെറുപുഷ്പ മിഷൻ ലീഗ് ഷിക്കാഗോ രൂപതാ പ്രസിഡന്‍റ് സിജോയ് സിറിയക് പറപ്പള്ളിൽ അധ്യക്ഷത വഹിക്കും. മിഷൻ ലീഗ് രൂപതാ ജനറൽ സെക്രട്ടറി ടിസൺ തോമസ് വാർഷിക റിപ്പോർട്ട് അവതരിപ്പിക്കും. മിഷൻ ലീഗ് രൂപതാ ഡയറക്ടർ റവ. ഡോ. ജോർജ് ദാനവേലിൽ. അസിസ്റ്റന്‍റ് ഡയറക്ടർ ഫാ. ബിൻസ് ചേത്തലിൽ, വൈസ് പ്രസിഡന്‍റ് ജിമ്മിച്ചൻ മുളവന എന്നിവർ പ്രസംഗിക്കും.

ചെറുപുഷ്പ മിഷൻ ലീഗിന്റെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് രണ്ട് വർഷം മുൻപാണ് ഷിക്കാഗോ രൂപതാതലത്തിൽ സംഘടനാ ഉദ്ഘാടനം ചെയുന്നത്. ദൈവവിളി സെമിനാർ, വിവിധ ക്ലാസുകൾ, നേതൃത്വ സംഗമങ്ങൾ, കുടുംബ പുൽക്കൂട് നിർമാണ മത്സരം, ഓൺലൈൻ ക്രിസ്മസ് ആഘോഷങ്ങൾ, നോമ്പുകാല ധ്യാനം, പോസ്റ്റർ നിർമാണ മത്സരം തുടങ്ങിയ വിവിധ പരിപാടികൾ ദേശീയ തലത്തിൽ സംഘടിപ്പിക്കുവാനും സാധിച്ചു.

cherupushpa-mission-chicago-league-diocese-anniversary-on-october-2

ഫാ. ജോർജ് ദാനവേലിൽ (ഡയറക്ടർ), സിസ്റ്റർ ആഗ്നസ് മരിയ എം.എസ്.എം.ഐ (ജോയിൻറ് ഡയറക്ടർ),  ഫാ. ബിൻസ് ചേത്തലിൽ (അസിസ്റ്റൻറ് ഡയറക്ടർ), ഫാ. ടെൽസ് അലക്സ് (അസിസ്റ്റന്‍റ് ഡയറക്ടർ), സിജോയ്  സിറിയക് പറപ്പള്ളിൽ  (പ്രസിഡന്‍റ്), ജിമ്മിച്ചൻ മുളവന (വൈസ് പ്രസിഡന്‍റ്), ടിസൻ തോമസ് (ജനറൽ സെക്രട്ടറി), സോഫിയ മാത്യു (ജോയിന്‍റ് സെക്രട്ടറി), സിസ്റ്റർ സാന്ദ്രാ എസ്.വി.എം., സോണിയ ബിനോയ്, ആൻ ടോമി, ബിനീഷ് ഉറുമീസ് എന്നിവർ അംഗങ്ങളായ രൂപതാ എക്സിക്യൂട്ടീവ് ടീമാണ് മിഷൻ ലീഗ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

English Summary:

Cherupushpa Mission Chicago League Diocese Anniversary on October 19

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com