ADVERTISEMENT

മിസ്സിസാഗ ∙ മലയാളി അസോസിയേഷൻ ഓഫ് സോഷ്യൽ വർക്കേഴ്സ് ഇൻ ഒന്റാരിയോയുടെ (MASWO) വാർഷിക കൂട്ടായ്മ ‘സിനർജി 2024’ നവംബർ രണ്ട് ശനിയാഴ്ച നടക്കും. ജോൺ പോൾ സെക്കൻഡ് പോളിഷ് കൾച്ചറൽ സെന്ററിൽ വൈകിട്ട് അഞ്ചിന് പരിപാടികൾക്ക് തുടക്കംകുറിക്കും. പ്രവിശ്യയിലെ എഴുന്നൂറോളം മലയാളി സോഷ്യൽ വർക്കർമാരെ പ്രതിനിധാനം ചെയ്യുന്ന സംഘടനയാണ്  മാസ്‌വോ.

ഒന്റാരിയോ അസോഷ്യേറ്റ് മിനിസ്റ്റർ വിജയ് തനിഗസലം, എംപിപിമാരായ ദീപക് ആനന്ദ്, ഡോളി ബീഗം, ടൊറന്റോ ചിൽഡ്രൻസ് എയ്ഡ് സൊസൈറ്റി സിഇഒ ലീസ ടോംലിൻസൺ, ഐഇഎസ്ഡബ്ള്യു പ്രോഗ്രാം മാനേജർ തേജ് വാധ്വ തുടങ്ങിയവർ പങ്കെടുക്കും. അംഗങ്ങളുടെ തൊഴിൽപരമായ മികവും വളർച്ചയും ലക്ഷ്യമിടുന്ന ചർച്ചകളാണ് പരിപാടിയുടെ മുഖ്യആകർഷണം. തുടർന്ന് അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികളുമുണ്ടാകുമെന്ന് പ്രസിഡന്റ് ജോജി എം. ജോൺ അറിയിച്ചു.

ലീഡർഷിപ്പ് ആണ് സിനിർജിയുടെ ചർച്ചാവിഷയം. ദുറം ചിൽഡ്രൻസ് എയ്ഡ് സൊസൈറ്റി എക്സിക്യുട്ടീവ് ഡയറക്ടർ റമോണ കെർക്കെസ്, പീൽ ചിൽഡ്രൻസ് എയ്ഡ് സൊസൈറ്റി സിഇഒ  മേരി ബെഥ് മോലൻകാംപ്, ഒന്റാരിയോ കോളജ് ഓഫ് ഫിസിഷ്യൻസ് പ്രസിഡന്റ് ഡോ. ജോബിൻ വർഗീസ്, എക്രോസ് ബൗണ്ടറീസ് എക്സിക്യുട്ടീവ് ഡയറക്ടർ അസീഫ സാരംഗ് എന്നിവർ പാനൽ ചർച്ചയിൽ പങ്കെടുക്കും. ടൊറന്റോ മെട്രൊപൊളിറ്റൻ യൂണിവേഴ്സിറ്റി  ആക്കദമിക് ഡയറക്ടർ ഡോ. ഉഷാ ജോർജ്, ടൊറന്റോ അതിരൂപത കാത്തലിക് ചാരിറ്റീസ് എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. ആഗ്നസ് തോമസ് എന്നിവർ മോഡറേറ്റർമാരായിരിക്കും.

മുപ്പതു വർഷത്തിലേറെക്കാലം സോഷ്യർ വർക്കർമാരായി പ്രവർത്തിച്ചവരെ കനേഡിയൻ അസോസിയേഷൻ ഓഫ് സോഷ്യൽ വർക്കേഴ്സ് സിഇഒ ഫ്രെഡ് ഫെൽപ്സ് ആദരിക്കുമെന്നും സംഘാടകർ അറിയിച്ചു. കനേഡിയൻ ഹോം സാരഥി മനോജ് കരാത്തയാണ് മെഗാ സ്പോൺസർ. വൈസ് പ്രസിഡന്റ് ചാൾസ് തോമസ്, സെക്രട്ടറി കുസുമം ജോൺ, ജോയിന്റ് സെക്രട്ടറി അരുൺ ബാലകൃഷ്ണൻ, ഓർഗനൈസേഷൻ ഗ്ലോബൽ ഡവലപ്മെന്റ് കണക്ട് ചാർജ് വർഗീസ് ജേക്കബ്, പ്രോഗ്രാം കോർഡിനേറ്റർ മേരി ജേക്കബ് ജോൺ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. പ്രവേശന ടിക്കറ്റിന് സംഘാടകരുമായി ബന്ധപ്പെടണം. മലയാളീസ് നീയർ മീയിലും ടിക്കറ്റ് ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: www.maswo.ca

English Summary:

Association of Malayali Social Workers on November 2

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com