ADVERTISEMENT

ഡാലസ് ∙ കേരള അസോസിയേഷൻ ഓഫ് ഡാലസിന്റെ വാർഷിക പിക്നിക് ഒക്ടോബർ 12 ശനിയാഴ്ച രാവിലെ 10 മണി മുതൽ കേരള അസോസിയേഷൻ /ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്ററിൽ വച്ച് വിജയകരമായി നടത്തുകയുണ്ടായി.

kerala-association-of-dallas-picnic
kerala-association-of-dallas-picnic

പരമ്പരാഗതമായ വിനോദം, സംഗീതം എന്നിവ ഉൾപ്പെടെ എല്ലാ പ്രായക്കാർക്കും വേണ്ടിയുള്ള വിവിധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. പുഴുങ്ങിയ കപ്പ, ചമ്മന്തി, ബാർബിക്യൂ ചിക്കൻ, ഹോട്ട് ഡോഗ്, സാലഡ്, സംഭാരം, തുടങ്ങി വൈവിധ്യമാർന്ന ഭക്ഷണങ്ങൾ എല്ലാവർക്കും ക്രമീകരിച്ചിരുന്നു.

kerala-association-of-dallas-picnic
kerala-association-of-dallas-picnic

വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് കേരള അസോസിയേഷൻ പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ, ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്റർ പ്രസിഡന്റ് ഷിജു എബ്രഹാം, കേരള അസോസിയേഷൻ സെക്രട്ടറി മഞ്ജിത്ത് കൈനിക്കര, ട്രഷറർ ദീപക് നായർ, പിക്നിക് ആൻഡ് റിക്രീയേഷൻ ഡയറക്ടർ സാബു മാത്യു, സാബു അഗസ്റ്റിൻ, എന്നിവർ സമ്മാനദാനം നിർവഹിച്ചു. അസോസിയേഷൻ വൈസ് പ്രസിഡന്റ് അനശ്വർ മാമ്പള്ളി, അസോസിയേഷൻ മറ്റ് ഭാരവാഹികളായ, ഫ്രാൻസിസ് തോട്ടത്തിൽ, സിജു വി. ജോർജ്, ബേബി കൊടുവത്ത്, ദീപു രവീന്ദ്രൻ, ഐസിഇസി ഭാരവാഹികളായ ടോമി നെല്ലിവേലിൽ, രാജൻ ഐസക്, ബോബൻ കൊടുവത്ത്, പീറ്റർ നെറ്റോ, അസോസിയേഷൻ പ്രവർത്തകരായ സണ്ണി കൊടുവത്ത്, സിജു കൈനിക്കര, ഓസ്റ്റിൻ തുടങ്ങി നിരവധി പേർ ഈ പിക്നിക്കിന്റെ വിജയത്തിനായി പ്രയത്നിച്ചു.
(വാർത്ത: സിജു വി. ജോർജ്)

English Summary:

Kerala Association of Dallas Picnic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com