ADVERTISEMENT

ഓക്‌ലഹോമ ∙ ഓക്‌ലഹോമ ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സിൽവർ ജൂബിലി മീറ്റിങ്ങും ശാരോൻ നോർത്ത് അമേരിക്ക സൗത്ത് റീജൻ കൺവൻഷനും 25 മുതൽ 27 വരെ ഓക്‌ലഹോമ ശാരോൻ സഭാ ഹാളിൽ നടക്കും. പാസ്റ്റർമാരായ ടിങ്കു തോമസ് (പ്രസിഡന്‍റ്), ജോൺസൻ ഉമ്മൻ (സെക്രട്ടറി), ജോസഫ് ടി. ജോസഫ്, ബാബു തോമസ്, ജോയ് തോമസ്, സ്റ്റീഫൻ വർഗീസ്, പ്രകാശ് മാത്യു, റെൻ റെന്നി, സിബിൻ അലക്സ്,എന്നിവർ മുഖ്യാതിഥികൾ ആയിരിക്കുമെന്ന് റീജൻ കോ ഓർഡിനേറ്റർ പാസ്റ്റർ തേജസ് പി തോമസ് അറിയിച്ചു.

sharon-south-region-convention-silver-jubilee-celebration-us2

സിൽവർ ജൂബിലി ആഘോഷം ‍ 26 ന് രാവിലെ 10 മുതൽ 12 വരെ നടക്കുമെന്ന് സഭ സെക്രട്ടറി വർഗീസ് ജേക്കബ് അറിയിച്ചു. റീജൻ കൺവെൻഷൻ വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 7 മുതൽ 9 വരെ നടക്കും. ഞായറാഴ്ച നടക്കുന്ന റീജനിലെ സഭകളുടെ സംയുക്തസഭായോഗത്തോടെ സമ്മേളനം അവസാനിക്കും. സമ്മേളനത്തിന് സൗത്ത് റീജൻ കമ്മിറ്റിയും എസ്എഫ്​സിഎൻഎ കമ്മിറ്റിയും സഭ കമ്മിറ്റിയും നേതൃത്വം നൽകും. പാസ്റ്റർ സിബിൻ അലക്സ് റീജൻ ക്വയറിനു നേതൃത്വം നൽകും.
വാർത്ത : നിബു വെള്ളവന്താനം

English Summary:

Sharon South Region Convention Silver Jubilee Celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com