ADVERTISEMENT

വെർജീനിയ∙ തിരുവല്ല ഇരവിപേരൂര്‍ ശങ്കരമംഗലം കുടുംബാംഗം ചെറ്റുകണ്ടത്തില്‍ വീട്ടില്‍ ഡോ. ജോസഫ്‌ കുര്യന്‍ അന്തരിച്ചു. വെർജീനിയയിലെ ഫാള്‍സ് ചർച്ചിലിൽ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന ഡോ. കുര്യൻ, ലൂസിയാനയിലെ ഗ്രാംബ്ലിങ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ ഗണിതശാസ്ത്രത്തിലും കംപ്യൂട്ടർ സയൻസിലും പ്രഫസറായി സേവനമനുഷ്ഠിട്ടുണ്ട്. ഐഐടി ഡൽഹിയിൽ നിന്ന് പിഎച്ച്ഡി നേടിയ അദ്ദേഹം, 1986-ൽ അമേരിക്കയിലേക്ക് കുടിയേറി. അതിന് മുമ്പ്, പുതിയ കംപ്യൂട്ടേഷനൽ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിൽ പ്രമുഖ പങ്കു വഹിച്ചുകൊണ്ട് ഡൽഹി ഐഐടിയിൽ നിരവധി വർഷങ്ങൾ പ്രവർത്തിച്ചു.

മാർത്തോമ്മാ കമ്മ്യൂണിറ്റിയിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു. ഭാര്യ : സൂസി, മകള്‍ ഡോ. ആനി ക്രൂഗര്‍, മരുമകന്‍: സ്‌കോട്ട്‌ ക്രൂഗര്‍, സഹോദരങ്ങള്‍: അമ്മിണി കോശി, മാത്യു കുര്യന്‍, സാറാമ്മ കുര്യന്‍ കൊച്ചുമക്കള്‍: ട്രിസ്റ്റൻ, ജൂലിയ 

പൊതുദർശനം: 26 ന്‌ രാവിലെ 10 മുതൽ 11 വരെ.

ദേവാലയത്തിലെ സംസ്കാര ചടങ്ങുകൾ: 26 ന്‌ രാവിലെ 11 മുതൽ 12.30 വരെ. (സ്ഥലം: Immanuel Mar Thoma Church of Virginia, 41865 Destiny Drive, Aldie, VA 20105)

സെമിത്തേരിയിലെ സംസ്കാര ചടങ്ങുകൾ: 26 ന്‌ ഉച്ചയ്ക്ക്‌ 1.30 മുതൽ 2.00 വരെ. (സ്ഥലം: National Memorial Park, 7482 Lee Hwy, Falls Church, VA 22042)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com