ബെൻസേലം സെന്റ് ഗ്രീഗോറിയോസ് പള്ളി പെരുന്നാൾ നവംബർ 1 മുതൽ
Mail This Article
ബെൻസേലം ∙ ബെൻസേലം സെന്റ് ഗ്രീഗോറിയോസ് ഓർത്തോഡോക്സ് ദേവാലയത്തിലെ പരിശുദ്ധ പരുമല തിരുമേനിയുടെ 122–ാം ഓർമപ്പെരുന്നാൾ നവംബർ 1, 2, 3 തീയതികളിൽ നടത്തപ്പെടുന്നു. ഓർമ്മ പെരുന്നാളിന് തുടക്കം കുറിച്ചുകൊണ്ട് ഒക്ടോബർ 27 ന് ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്ക് ശേഷം വെരി റവ.പ്രൊഫ.ജോൺ പനാറയിൽ കോർ എപ്പിസ്‌ക്കോപ്പ പെരുന്നാൾ കൊടിയേറ്റ് നടത്തി.
നവംബർ ഒന്നിന് വൈകിട്ട് 6.45ന് നടക്കുന്ന വിശുദ്ധ മൂന്നിന്മേൽ കുർബാനയും, അതിനെത്തുടർന്ന് പള്ളിയിൽ നിന്നും കുരിശടിയിലേക്ക് പ്രദിക്ഷണവും, മധ്യസ്ഥ പ്രാർഥനയും, നേർച്ചവിളമ്പും ഉണ്ടായിരിക്കുന്നതാണ്. നവംബർ രണ്ടിന് വൈകിട്ട് 4 മണി മുതൽ 6 മണി വരെ കൂദോശ് ഈത്തോ കോൺഫറസ്, 6.30 മുതൽ സന്ധ്യ നമസ്കാരം, 7.00 മുതൽ റവ.ഫാ.ഐസക്ക് ബി. പ്രകാശ് വചന പ്രഘോഷണം നടത്തും. തുടർന്ന് അത്താഴ വിരുന്നും ഉണ്ടായിരിക്കും.
പെരുന്നാളിന്റെ സമാപന ദിവസമായ നവംബർ മൂന്നിന് 8.30ന് പ്രഭാത നമസ്കാരം, തുടർന്ന് 9.30ന് വിശുദ്ധ കുർബാന.11.30 ന് മുത്തുക്കുടകളും, കുരിശുകളും, കാതോലിക്കേറ്റ് പതാകയും വഹിച്ചുകൊണ്ടുള്ള ഭക്തിനിർഭരമായ റാസ കുരിശടിയിലേക്ക് പുറപ്പെടും.11.15ന് മധ്യസ്ഥപ്രാഥനയും, ആശീർവാദവും നടക്കും. 12.30ന് പെരുന്നാൾ സദ്യയോടുകൂടി ചടങ്ങുകൾക്ക് സമാപിക്കും.
ഈ വർഷത്തെ പെരുന്നാളിന് റവ.ഫാ.വർഗീസ് എം. ഡാനിയേൽ, റവ.ഫാ.ഐസക്ക് ബി. പ്രകാശ്, റവ.ഫാ. റ്റോജോ ബേബി, റവ.ഫാ. എബി പൗലോസ് എന്നിവർ നേതൃത്വം നൽകും. വികാരി റവ.ഫാ. ഷിബു വേണാട് മത്തായി, ട്രഷറർ ബീന കോശി, സെക്രട്ടറി റെനി ബിജു, ജിനു എന്നിവർക്കൊപ്പം, ഈ വർഷത്തെ പെരുന്നാളിന്റെ സുഗമമായ നടത്തിപ്പിനായി തോമസ് പോൾ, സന്ദീപ്, ഷിജു എന്നിവർ പെരുന്നാൾ കോർഡിനേറ്റേർമാരായ കമ്മറ്റികൾ പ്രവർത്തിക്കുന്നു.
(വാർത്ത: രാജു ശങ്കരത്തിൽ)