ADVERTISEMENT

മയാമി, ഫ്ലോറിഡാ ∙ പാമ്പനോ ബീച്ച് സിറ്റി കമ്മിഷണറായി മത്സരിക്കുന്ന സാജൻ കുര്യൻ വിവിധ വിഭാഗങ്ങളിൽ നിന്നും സംഘടനകളിൽ നിന്നും അംഗീകാരങ്ങളും എന്ടോഴ്റസ്മെന്റുകളും ലഭിച്ചു വിജയം ഉറപ്പാക്കുകയാണ്. അമേരിക്കൻ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിനോടൊപ്പം നവംബർ 5നു നടക്കുന്ന ഇലക്ഷനിലാണ് പാമ്പനോ ബീച്ച് സിറ്റിയിൽ സാജൻ മറ്റുരക്കുന്നത്.

malayali-communitys-support-for-sajan-kurian-city-commissioner
malayali-communitys-support-for-sajan-kurian-city-commissioner

സിറ്റിയിലെ പല ഇടങ്ങളിലും വലിയ ബോർഡുകൾ സ്ഥാപിച്ചും ആയിരക്കണക്കിന്‌ ഫ്‌ളയറുകൾ വിതരണം ചെയ്തും സാജൻ മത്സര രംഗത്ത് മുന്നിൽ തന്നെയാണ്. ഡെമോക്രാറ്റിക് പാർട്ടിയുടെ അംഗീകാരം തനിക്കു ഉണ്ടെങ്കിൽ തന്നെ നോൺ പാർട്ടിസൺ ആയ മത്സരമാണ് ഈ സീറ്റ്. മറ്റു രണ്ടു മത്സരാർഥികൾ കൂടി സാജനോടൊപ്പം രംഗത്തുണ്ട്. 

malayali-communitys-support-for-sajan-kurian-city-commissioner
malayali-communitys-support-for-sajan-kurian-city-commissioner

ഇതിനോടകം പല കോക്കസ് മീറ്റിങ്ങുകളും മറ്റു തിരഞ്ഞെടുപ്പ് യോഗങ്ങളും സിറ്റിയിലുടനീളം നടത്തിയത് സാജന്റെ വിജയ സാധ്യത വർധിപ്പിക്കുമെന്നാണ് സൂചന. കൗൺട്ടി, സ്റ്റേറ്റ് തലങ്ങളിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ നേതൃ രംഗത്ത് പ്രവർത്തിക്കുന്ന സാജന് സാധാരണ ജനങ്ങളുടെ ഇടയിൽ നല്ല അംഗീകാരമുണ്ട്.

malayali-communitys-support-for-sajan-kurian-city-commissioner
malayali-communitys-support-for-sajan-kurian-city-commissioner

ബ്രോവാർഡ് ഷെരീഫിസ് ഡപ്യൂട്ടീസ് ആൻഡ് സെർജന്റ്സ്, ഫ്രെറ്റർനൽ ഓർഡർ ഓഫ് പൊലീസ്, സർവീസ് എംപ്ലോയീസ് ഇന്റർനാഷനൽ യൂണിയൻ, ഏഷ്യൻ പസഫിക് ഐലണ്ടർസ് കോക്കസ്, ഹിസ്പാനിക് വോട്ട് പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി, ഇന്റർനാഷനൽ യൂണിയൻ  ഓഫ് പൊലീസ് അസോസിയേഷൻസ് (IUPA) എന്നിവയുടെ അംഗീകാരം ഇതിനോടകം സാജൻ കുരിയന് ലഭിച്ചിട്ടുണ്ട്. മലയാളി വോട്ടർമാർ നന്നേ കുറവുള്ള ഈ സിറ്റിയിൽ സുഹൃത്തുക്കളുടെ ഒരൂ നല്ല സംഘം വീടുകൾ കയറി ഇറങ്ങി വോട്ട് പിടിക്കാനും ബൂത്തുകളിൽ പ്രവർത്തിക്കാനും സാജനോടൊപ്പം അഹോരാത്രം പ്രവർത്തിക്കുന്നു.

English Summary:

Malayali Community's Support for Sajan Kurian

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com