ഡാലസ് സെന്റ് പോൾസ് മാർത്തോമ്മാ ചർച്ചിൽ ലോക സൺഡേ സ്കൂൾ ദിനം ആഘോഷിച്ചു
Mail This Article
ഡാലസ് ∙ ഡാലസ് സെന്റ് പോൾസ് മാർത്തോമ്മാ ചർച്ചിൽ ലോക സൺഡേ സ്കൂൾ ദിനം ആഘോഷിച്ചു. നവംബർ 3ന് രാവിലെ പത്തുമണിക്ക് ദേവാലയ പരിസരത്തു സൺഡേ സ്കൂൾ വിദ്യാർഥികൾ അണിനിരന്ന റാലിക്കു ലീന പണിക്കർ, തോമസ് ഈശോ, ജോതം സൈമൺ എന്നിവർ നേതൃത്വം നൽകി. ക്വയർ മാസ്റ്റർ സുബി കൊച്ചമ്മയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ 'നന്മയിൻ ദീപം തെളിയുകയായി' എന്ന ഉദ്ഘാടന ഗാനം ആലപിച്ചു.
ലോക സൺഡേ സ്കൂൾ ദിനം പ്രത്യേക ആരാധനയ്ക്കു വികാരി റവ ഷൈജു സി ജോയിക്കൊപ്പം ജാനറ്റ് ഫിലിപ്പ്, രോഹൻ ചേലഗിരി, ലിയ തരിയൻ എന്നിവർ നേതൃത്വം നൽകി. തുടർന്ന് നടന്ന കുർബാനയ്ക്കു റവ. ഷൈജു സി ജോയി മുഖ്യ കാർമികത്വം വഹിച്ചു. അബിയൻ അലക്സ്, ജേഡൻ ജേക്കബ് എന്നിവർ സഹ കാർമികരായിരുന്നു. ഏബൽ ചാക്കോ, ക്രിസ്റ്റീൻ അലക്സ് എന്നിവർ പാഠഭാഗം വായിച്ചു. ട്വിങ്കിൾ ടോബി സന്ദേശം നൽകി. എലീജ റിനു തോമസ് പ്രാർഥിച്ചു.
തുടർന്ന് നടന്ന സമാപന സമ്മേളനത്തിൽ ലീ മാത്യു ഉദ്ഘാടന പ്രസംഗം നടത്തി. സൺഡേ സ്കൂളിലെ അധ്യാപകർക്ക് തുടർച്ചയായ മൂന്ന് വർഷത്തിനുള്ള സേവനത്തിനു റവ. ഷൈജു സി. ജോയ്, ബിനി ടോബി, രേഷ്മ ജെഹോഷ് എന്നിവർ അവാർഡുകൾ നൽകി ആദരിച്ചു. ഭദ്രാസനാടിസ്ഥാനത്തിൽ ലഭിച്ച മെറിറ്റ് അവാർഡുകളുടെ വിതരണവും നിർവഹിച്ചു. പ്രാർഥനയോടെ ആഘോഷങ്ങൾ സമാപിച്ചു.