ADVERTISEMENT

ഒഹായോ ∙ ഒഹായോയിലെ കൊളംബസിൽ 2020 ഡിസംബർ 22 ന് ഒരു ഗാരേജിൽ നിന്ന് പുറത്തേക്ക് നടക്കുമ്പോൾ കറുത്തവർഗ്ഗക്കാരനായ ആന്ദ്രേ ഹില്ലിനെ (47) കൊലപ്പെടുത്തിയ വെള്ളക്കാരനായ മുൻ പൊലീസ് ഉദ്യോഗസ്ഥൻ ആദം കോയിനെ (48) തിങ്കളാഴ്ച കൊലപാതകത്തിന് കുറ്റക്കാരനാണെന്ന് ജൂറി കണ്ടെത്തി. കൊലപാതകം, അശ്രദ്ധമായ നരഹത്യ, ക്രൂരമായ ആക്രമണം എന്നീ മൂന്ന് കേസുകളിലും  കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോയിക്കു ജീവപര്യന്തം തടവ് ശിക്ഷയാണ് ജൂറി നിർദേശിച്ചിരിക്കുന്നത്.

സംഭവ ദിവസം  പുലർച്ചെ 1:30 ഓടെ ഒരു വാഹനം ഓണാക്കുന്നതും ഓഫാക്കുന്നതും സംബന്ധിച്ചു റിപ്പോർട്ടു ലഭിച്ചതിനെ  തുടർന്ന് സ്ഥലത്തെത്തിയ  ആദം  ഹില്ലിന് നേരെ വെടിയുതിർക്കുകയായിരുന്നു.  വീടിൻ്റെ ഗാരേജിൽ നിന്ന് പുറത്തുകടക്കാൻ ആദം ഹില്ലിനോട് ഉത്തരവിട്ടിരുന്നു. നാല് തവണ വെടിയുതിർത്തപ്പോൾ ഹിൽ  റിവോൾവർ കൈവശം വച്ചിരിക്കുകയാണെന്ന് താൻ തെറ്റിദ്ധരിച്ചുവെന്ന് വിചാരണയ്ക്കിടെ ആദം മൊഴി നൽകി. ഹിൽ വീട്ടുടമയുടെ അതിഥിയാണെന്ന് പിന്നീട് അന്വേഷണ ഉദ്യോഗസ്ഥർക്ക് മനസ്സിലായി. വെടിവയ്പ്പിന് തൊട്ടുപിന്നാലെ കൊളംബസ് പൊലീസ് ഡിപ്പാർട്ട്മെൻ്റ്  ആദത്തെ പുറത്താക്കിയിരുന്നു.

English Summary:

Ex-police officer found guilty of Andre Hill murder

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com