ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജൻ പ്രവർത്തന ഉദ്ഘാടനം നിർവഹിച്ചു
Mail This Article
ന്യൂയോർക്ക് ∙ ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജന്‍റെ പ്രവർത്തന ഉദ്ഘാടനം ന്യൂയോർക്കിലെ ടൈസൺ സെന്‍റർ ഓഡിറ്റോറിയത്തില്‍ പ്രസിഡന്‍റ് സജിമോൻ ആന്‍റണി നിർവഹിച്ചു. റീജനല്‍ വൈസ് പ്രസിഡന്‍റ് ലാജി തോമസിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ലെജിസ്ലേറ്റർ ആനി പോൾ, സിബു നായർ (ഡപ്യൂട്ടി ഡയറക്ടർ ഏഷ്യൻ അമേരിക്കൻ അഫയേർസ് അറ്റ് ന്യൂയോർക്ക് സ്റ്റേറ്റ് ) എന്നിവർ മുഖ്യാതിഥികളായിരുന്നു.
സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ ഫൊക്കാനയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിവരിച്ചു. ട്രഷറര്‍ ജോയി ചാക്കപ്പൻ, അഡീഷനൽ ജോയന്‍റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള എന്നിവർ ആശംസകൾ നേർന്നു.
എല്ലാ റീജനിലെയും പ്രവർത്തന ഉദ്ഘാടനം ഈ വർഷം തന്നെ നടത്തണമെന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനം ആദ്യം നടപ്പാക്കിയ ലാജി തോമസിന്‍റെ നേതൃത്വത്തിലുള്ള മെട്രോ റീജനെ അഭിനന്ദിച്ചു. ഡോ. ആനി പോൾ ഫൊക്കാനയുടെ ഇപ്പോഴത്തെ പ്രവർത്തനങ്ങളിലും പുരോഗതിയിലും സംതൃപ്തി പ്രകടിപ്പിച്ചു സംസാരിച്ചു.
ഫൊക്കാന ട്രസ്റ്റീ ബോർഡ് സെക്രട്ടറി ബിജു ജോൺ ട്രസ്റ്റീ ബോർഡിന്‍റെ പ്രവർത്തനങ്ങൾ വിവരിച്ചു. റീജനൽ വൈസ് പ്രസിഡന്‍റ് ലാജി തോമസ് ഏവർക്കും സ്വാഗതം രേഖപ്പെടുത്തി , റീജന്‍റെ പ്രവർത്തനങ്ങൾ വിവരിച്ചു, റീജൻ നടത്തുന്ന ക്രിക്കറ്റ് ടൂർണ്ണമെന്‍റിന്‍റെ ഫ്ലയർ പ്രകാശനം ചെയ്തു. ചുരുങ്ങിയ സമയം കൊണ്ട് വലിയ ഒരു റീജനൽ ഉദ്ഘാടനം നടത്തിയ ലാജി തോമസിനെ ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റി ആദരിച്ചു.
നാഷനല്‍ കമ്മിറ്റി മെംബറായ മേരിക്കുട്ടി മൈക്കിൾ, മേരി ഫിലിപ്പ്, സജു സെബാസ്റ്റ്യൻ, മത്തായി ചാക്കോ, ജീ മോൻ, ട്രസ്റ്റീ ബോർഡ് മെംബേർസായ ലീല മാരേട്ട്, തോമസ് തോമസ്, ഫൊക്കാന റീജനൽ വൈസ് പ്രസിഡന്‍റുമാരായ ആന്‍റോ വർക്കി, കോശി കുരുവിള, ഷാജി സാമുവേൽ ഫൊക്കാന മുൻ പ്രസിഡന്‍റും, ഫൊക്കാന ഇന്‍റർനാഷനൽ കോഓർഡിനേറ്ററുമായ പോൾ കറുകപ്പള്ളിൽ, ലീഗൽ അഫേർസ് ചെയർ ഫിലിപ്പോസ് ഫിലിപ്പ്, കേരളാ കൺവെൻഷൻ ചെയർ ജോയി ഇട്ടൻ, ഫിനാൻസ് ചെയർ സജി പോത്തൻ, സാഹിത്യ കമ്മിറ്റി ചെയർ ഗീത ജോർജ്, വർഗീസ് പോത്താനിക്കാട്, അസോസിയേഷൻ പ്രസിഡന്‍റുമാരായ ഫിലിപ്പ് മഠത്തിൽ, മാത്യു തോമസ് തുടങ്ങി നിരവധി നേതാക്കൾ പങ്കെടുത്തു
റിയ അലക്സാണ്ടർ ദേശീയ ഗാനം ആലപിച്ചു, അന്ജന മൂലയിൽ, സുജിത് മൂലയിൽ എന്നിവരുടെ ഗാനങ്ങൾ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി, റീജനൽ സെക്രട്ടറി ഡോൺ തോമാസ് നന്ദി അറിയിച്ചു. റീജനൽ സെക്രട്ടറി ഡോൺ തോമാസ്, റീജനൽ ട്രഷർ മാത്യു തോമാസ്, റീജനൽ പ്രോഗ്രാം കോർഡിനേറ്റർ ജിൻസ് ജോസഫ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.