കെ.എൽ.എസ് കേരളപ്പിറവി ആഘോഷിച്ചു
Mail This Article
ഓസ്റ്റിൻ ∙ കേരള ലിറ്റററി സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ (കെഎൽഎസ്) കേരളപ്പിറവി ആഘോഷം യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് ഓസ്റ്റിനിലെ മലയാളം വിഭാഗത്തിൽ സംഘടിപ്പിച്ചു. വിദ്യാർഥികൾക്കൊപ്പം മേയേഴ്സൺ കോൺഫറൻസ് ഹാളിൽ വച്ച് നടത്തി.
പ്രശസ്ത സാഹിത്യകാരൻ ഇ. സന്തോഷ്‌കുമാർ മുഖ്യാതിഥിയായി പങ്കെടുത്തു. യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് ഓസ്റ്റിനിലെ മലയാളം പ്രഫസറും കെഎല്‍എസ് അംഗവുമായ ഡോ. ദർശന മനയത്ത് പരിപാടികൾക്ക് നേതൃത്വം നൽകി. കെഎല്‍എസ് പ്രസിഡന്‍റ് ഷാജു ജോൺ യോഗത്തിൽ അധ്യക്ഷത വഹിച്ചു. കെഎൽഎസ് സെക്രട്ടറി ഹരിദാസ് തങ്കപ്പൻ, ട്രഷറർ സിവി ജോർജ്, ലാന സെക്രട്ടറി സാമുവൽ യോഹന്നാൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
സമ്മേളനത്തിൽ ഡിപ്പാർട്ട്മെന്‍റ് ഓഫ് ഏഷ്യൻ സ്റ്റഡീസ് ഡയറക്ടറായ ഡോ. ഡൊണാൾഡ് ഡേവിസ് സന്തോഷ് കുമാറിന്‍റെ പുതിയ നോവലായ 'തപോമയിയുടെ അച്ഛൻ' യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് ഓസ്റ്റിനിലെ മലയാളം ലൈബ്രറിക്കായി ഏറ്റുവാങ്ങി. ഓസ്റ്റിൻ ദക്ഷിണേഷ്യൻ പഠനകേന്ദ്രം മലയാളം, തമിഴ്, തെലുങ്ക്, സംസ്കൃതം, ഹിന്ദി, ഉറുദു ഭാഷകളിൽ ബിരുദ/ബിരുദാനന്തര കോഴ്സുകൾ നൽകുന്നു.
കേരള ലിറ്റററി സൊസൈറ്റിയുടെ അംഗത്വ സംബന്ധമായ വിവരങ്ങൾക്ക്:
ഹരിദാസ് തങ്കപ്പൻ (KLS സെക്രട്ടറി) 214 763-3079.
contact@klsdallas.org